പത്ത് വര്‍ഷങ്ങള്‍ക്ക്‌ ശേഷം സുനാമിയില്‍ കാണാതായ സ്ത്രീയെ തിരിച്ചറിഞ്ഞു

 

ടോക്കിയോ: 2011ല്‍ ഉണ്ടായ സുനാമിയില്‍ കാണാതായ യുവതിയുടെ മൃതദേഹാവശിഷ്ടം 10 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. ആ വര്‍ഷം മാര്‍ച്ച് 11നാണ് ജപ്പാനെ നാശത്തിലാക്കി സുനാമി ഉണ്ടായത്. മൃതദേഹം ആരുടേതാണെന്ന് തിരിച്ചറിയുകയും ചെയ്തതായാണ് പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്. ദുരന്തത്തിന്റെ പത്താം വാര്‍ഷികം ആചരിക്കുന്നതിന് ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് ഇത്തരത്തിലൊരു സംഭവമുണ്ടായത്.

ഫെബ്രുവരി 17ന് മിയാഗിയിലെ വടക്കു കിഴക്കന്‍ മേഖലയിലെ കടല്‍ത്തീരത്ത് തലയോട്ടി അടക്കമുള്ള അസ്ഥികൂട അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നുവെന്ന് പ്രാദേശിക പൊലീസ്‌ വക്താവ് വാര്‍ത്താ ഏജന്‍സിയായ എഎഫ്പിയോട് വ്യക്തമാക്കി.നറ്റ്‌സുകോ ഒകുയാമ എന്ന് സ്ത്രീയുടെ മൃതദേഹാവശിഷ്ടങ്ങളാണ് കണ്ടെത്തിയിരിക്കുന്നത് എന്ന് പോലീസ് അറിയിച്ചു. 61 കാരിയായ ഹിഗാഷിമാത്സുഷിമ സ്വദേശിയാണെന്നും
പോലീസ് അറിയിച്ചു. ഫോറന്‍സിക് വിദഗ്ദ്ധര്‍ എത്തി ഡെന്റല്‍, ഡിഎന്‍എ വിശകലനത്തിലാണ് നാറ്റ്‌സുക്കോയാണെന്ന് കണ്ടെത്തിയത്. 2011 മാര്‍ച്ച് 11ന് അടിച്ച സുനാമി തിരയില്‍ കാണാതാകുകയായിരുന്നു.

 

Top