അച്ഛന്റെ തിരക്കഥ,മകന്റെ സംവിധാനം,മരുമകന്റെ നിര്‍മാണം; പുതിയ ചിത്രം ‘ടി സുനാമി’ പൂജ നടന്നു

ടനും സംവിധായകനുമായ ലാല്‍ കഥയും തിരക്കഥയും എഴുതി ജീന്‍ പോള്‍ ലാല്‍ സംവിധാനം ചെയുന്ന സുനാമിയുടെ പൂജ ഇടപ്പള്ളി പള്ളിയില്‍ ഇന്ന് നടന്നു. ഡ്രൈവിങ് ലൈസന്‍സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിനു ശേഷം ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ ടി സുനാമി ‘. ലാലിന്റെ മകള്‍ മോണിക്കയുടെ ഭര്‍ത്താവ് അലന്‍ ആണ് നിര്‍മാണം.

ഇടപ്പള്ളി സെന്റ് ജോര്‍ജ്ജ് പള്ളിയില്‍ വെച്ച് സംവിധായകന്‍ സിബി മലയില്‍ ആണ് ടി സുനാമിയുടെ സ്വിച്ച് ഓണ്‍ കര്‍മം നിര്‍വഹിച്ചത്. ചലച്ചിത്രരംഗത്തെ പ്രമുഖ വ്യക്തികള്‍ ചടങ്ങില്‍ പങ്കെടുത്തു. ലാല്‍ ജൂനിയര്‍ സംവിധാനം ചെയ്യുന്ന അഞ്ചാമത്തെ ചിത്രമാണ് ടി സുനാമി.

മകന്റെ സിനിമക്ക് ലാല്‍ ആദ്യമായി തിരക്കഥയും സംഭാഷണവും ഒരുക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. ബാലു വര്‍ഗീസ് നായക വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ അജു വര്‍ഗ്ഗീസ്, മുകേഷ്, ഇന്നസെന്റ് സുരേഷ് കൃഷ്ണ എന്നിവര്‍ മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നു. ഫെബ്രുവരി 24 ന് സുനാമിയുടെ ചിത്രീകരണം തൃശൂര്‍, ഇരിഞ്ഞാലക്കുട ഭാഗങ്ങളിലായി ആരംഭിക്കും.

ഛായാഗ്രഹണം അലക്‌സ് ജെ. പുളിക്കല്‍, എഡിറ്റിങ് രതീഷ് രാജ് , സംഗീതം യാക്‌സന്‍ ഗാരി പെരേര ആന്‍ഡ് നേഹ നായര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അനൂപ് വേണുഗോപാല്‍.

Top