സുനാമി വരുന്നു; ആശംസകളുമായി സൂപ്പർ താരങ്ങൾ

ടനും നിർമ്മാതാവും സംവിധായകനുമായ ലാലും മകൻ ജീൻ പോളും ചേർന്നൊരുക്കുന്ന സുനാമി എന്ന ചിത്രത്തിന്റെ ആദ്യ വീഡിയോ സോങ് മലയാളത്തിലെ സൂപ്പർതാരങ്ങൾ പുറത്തിറക്കി. മലയാളത്തിലെ മുൻനിര സൂപ്പർതാരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, സുരേഷ് ഗോപി, ദിലീപ് ജയറാം, പൃഥ്വിരാജ്, നിവിൻ പോളി എന്നിവരുടെ ഫെയ്സ്ബുക്ക് പേജുകളിലൂടെയാണ് ഗാനം പുറത്തുവന്നിരിക്കുന്നത്.

ഗാനരംഗത്തിൽ അണിനിരക്കുന്ന താരങ്ങളായ ഇന്നസെന്റ്,അജു വർഗീസ്,ബാലു വർഗീസ്, മുകേഷ്, സുരേഷ് കൃഷ്ണ എന്നിവർ തന്നെയാണ് ഗാനമാലപിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും എടുത്തുപറയേണ്ട ഒന്നാണ്. പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണി നിർമിക്കുന്ന ചിത്രത്തിൽ മലയാളത്തിന്റെ പ്രിയതാരങ്ങളും അണിനിരക്കുന്നുണ്ട്.

കൊറോണ ലോക്ക്ഡൗൺ സമയത്ത് സർക്കാർ മാനദണ്ഡങ്ങൾ മുഴുവൻ പാലിച്ചുകൊണ്ടാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തീകരിച്ചിരിക്കുന്നത്. നിരവധി ഹിറ്റുകൾ സമ്മാനിച്ച ലാലും മകൻ ജീൻ പോളും ഒന്നിക്കുമ്പോൾ മലയാള സിനിമാ പ്രേക്ഷകർക്ക് പുത്തൻ ദൃശ്യ വിരുന്നാകും ചിത്രം സമ്മാനിക്കുക എന്ന് പ്രതീക്ഷിക്കാം.

Top