വീട് കുത്തിതുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസ്; സുനാമി ജയ്‌സണും സുഹൃത്തും പിടിയില്‍

തൃശൂര്‍: കുപ്രസിദ്ധ കള്ളന്‍ സുനാമി ജയ്‌സണും സുഹൃത്ത് രമേശ് കുമാറും പിടിയില്‍. അടച്ചിട്ട വീട് കുത്തിതുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസിലാണ് കുപ്രസിദ്ധ കള്ളന്‍മാര്‍ പിയിലായത്.

ഇക്കഴിഞ്ഞ മാര്‍ച്ച് മാസം ചെന്ത്രാപ്പിന്നി കണ്ണംപുള്ളി പുറത്ത് അടച്ചിട്ട മൂന്നു വീടുകളില്‍ രാത്രി മോഷണം നടന്നിരുന്നു. രണ്ടു വീടുകളില്‍ നിന്നും വില പിടിപ്പുള്ളതൊന്നും നഷ്ടപ്പെട്ടിരുന്നില്ല. എന്നാല്‍ കൊല്ലാറ ശിവരാമന്റെ വീട്ടിലെ സ്റ്റീല്‍ അലമാര തകര്‍ത്ത് നാലരപവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ചിരുന്നു. ഈ കേസിലാണ് ഇരുവരും അറസ്റ്റിലായത്.

കഴിഞ്ഞവര്‍ഷം വിദേശമദ്യ വില്‍പ്പന കേസില്‍ രമേഷ് ജയില്‍ ശിക്ഷ അനുഭവിച്ചിരുന്നു. ആ സമയത്തെ ചാലക്കുടിയിലെ കളവുകേസില്‍ ജയിലില്‍ കഴിഞ്ഞിരുന്ന ജയ്‌സണുമായി രമേശ് സൗഹൃദത്തിലായിരുന്നു. ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം ജെയ്‌സണ്‍ നല്‍കിയ മോഷണ മുതലുകള്‍ വിറ്റിരുന്നത് രമേഷാണ്. പണം ഇവര്‍ പങ്കിട്ടെടുക്കുകയായിരുന്നു.

പതിനേഴു വയസ്സു മുതല്‍ മോഷണങ്ങള്‍ തുടങ്ങിയ ജെയ്‌സണ്‍ കേരളത്തിലെ വിവിധ ജില്ലകളിലായി നിരവധി കളവുകേസുകളുണ്ട്. എത്ര ഉറപ്പുള്ള വാതിലുകളും ശബ്ദമില്ലാതെ കുത്തിതുറക്കാന്‍ വിദഗ്ദനമാണ് ജെയ്‌സണ്‍.

Top