ദുബായ് നഗരത്തെ തകര്‍പ്പണമാക്കി സുനാമി ; ‘ജിയോസ്‌റ്റോ’മിന്റെ സൂപ്പര്‍ ട്രെയിലര്‍

ദുബായ്: ദുബായ് നഗരത്തെ വിഴുങ്ങുന്ന സുനാമിയുടെ ദൃശ്യവല്‍ക്കരണവുമായി ജിയോസ്‌റ്റോമിന്റെ ട്രെയിലര്‍.

നഗരത്തിന് മതിപ്പേകി തലഉയര്‍ത്തി നില്‍ക്കുന്ന വമ്പന്‍ കെട്ടിടങ്ങളെല്ലാം വെള്ളത്തിനടിയിലാകുന്നത്‌ അതിശയിപ്പിക്കും വിധമാണ് ‘ജിയോസ്റ്റോം’ എന്ന ഹോളിവുഡ് ചിത്രത്തില്‍ ദൃശ്യവല്‍ക്കരിച്ചിരിക്കുന്നത്‌.

സിനിമയുടെ ട്രെയിലറിലാണ് ഗള്‍ഫ് മേഖലയെ സാങ്കല്‍പ്പികമായി ‘തകര്‍ക്കുന്ന’ ദൃശ്യങ്ങളുള്ളത്. ഫാന്റസി/ സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍പ്പെടുന്നതാണ് ചിത്രം.

ഡെന്‍ ഡെല്‍വിന്‍ സംവിധാനം ചെയ്ത സിനിമ ഈ മാസം 19നാണ് യുഎഇയില്‍ റിലീസ് ചെയ്യുന്നത്.

സിനിമയുടെ ചിത്രീകരണത്തിന് യുഎഇ വലിയ സഹായം ചെയ്തിരുന്നു, മാത്രമല്ല, ഷൂട്ടിങ്ങിന് ടാക്‌സ് ഇളവും നല്‍കി.

പ്രകൃതിദുരന്തങ്ങളെക്കുറിച്ച് പറയുന്ന സിനിമയ്ക്ക് ലോകത്തിന്റെ മറ്റുഭാഗങ്ങളിലും വലിയ പിന്തുണയാണ് ലഭിച്ചത്.

ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജഖലീഫയും വിഡിയോയില്‍ ഉണ്ട്.

Top