Tsai Ing-wen becomes Taiwan’s first female president

തായ്പേ: തായ്വാന്‍ പ്രസിഡണ്ടായി ഡെമോക്രാറ്റിക്ക് കോണ്‍ഗ്രസ് പാര്‍ട്ടി ഡി.പി.പി)യുടെ സായ് ഇങ്വാന്‍ അധികാരമേറ്റു. പ്രസിഡണ്ടിന്‍െറ ഓഫീസ് കെട്ടിടത്തില്‍ ഇന്നു രാവിലെ നടന്ന ചടങ്ങില്‍ ചൈനീസ് വിപ്ളവകാരി സന്‍ യാത്സെന്നിന്‍െറ ഛായാ ചിത്രത്തിന്‍െറ മുന്നില്‍ നിന്നാണ് ഇങ്വാന്‍ സത്യവാചകം ചൊല്ലിയത്. സ്വതന്ത്ര തായ്വാനെ പിന്തുണക്കുന്ന സായ് ഇങ്വാന്‍ അധികാരത്തില്‍ എത്തിയത് ചൈനക്ക് വന്‍ തിരിച്ചടിയാണ്.

കെ.എം.ടി സ്ഥാനാര്‍ത്ഥി എറിക് ചുവിന് 30 ശതമാനം വോട്ട് കിട്ടിയപ്പോള്‍ ഇങ്വെന്നിന് 60 ശതമാനത്തിലധികം വോട്ട് ലഭിച്ചു.ഇങ്വാനിന്‍െറ വിജയത്തോട് കൂടി ചൈനീസ് അനുകൂല കുമിന്താങ് പാര്‍ട്ടിയുടെ എട്ടു വര്‍ഷത്തിന്‍െറ ഭരണത്തിനാണ് അന്ത്യം കുറിക്കുന്നത്. തായ്വാനില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിക്കുന്ന ആദ്യ പ്രസിഡണ്ടും ഇങ്വാനാണ്. 1949 ല്‍ ചൈനയുമായി തെറ്റി പിരിഞ്ഞെങ്കിലും തായ്വാന്‍ ഇതു വരെ സ്വാതന്ത്ര്യം പ്രഖ്യാപിച്ചിട്ടില്ല.

Top