ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

ആലപ്പുഴ: പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഓട്ടോ ഡ്രൈവറെ മാന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇരമത്തൂര്‍ മീനത്തേരില്‍ അനില്‍കുമാര്‍ (47) ആണ് പോക്സോ വകുപ്പ് പ്രകാരം അറസ്റ്റിലായത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ മാന്നാര്‍ പോലീസില്‍ പരാതിനല്‍കി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡു ചെയ്തു.

നവംബര്‍ ഒന്നിനു വൈകീട്ട് ട്യൂഷന്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകുംവഴി പിന്തുടര്‍ന്ന പ്രതി വിദ്യാര്‍ഥിനിയുടെ കൈയില്‍ കടന്നുപിടിച്ച് അടുത്തുള്ള ഇടവഴിയിലേക്കു കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് പരാതി. പെണ്‍കുട്ടി ഓടിരക്ഷപ്പെടുകയും വീട്ടില്‍ വിവരം അറിയിക്കുകയും ചെയ്തു.

Top