സിനിമാതാരം പാഷാണം ഷാജിയെ പറ്റിക്കാൻ ശ്രമിച്ചവർ കൊച്ചിയിൽ പിടിയിൽ

കൊച്ചി: ചലച്ചിത്രതാരം പാഷാണം ഷാജിയെ കബളിപ്പിച്ച് പണം തട്ടാന്‍ ശ്രമം.

രണ്ടു പേര്‍ കൊച്ചിയില്‍ അറസ്റ്റിലായി. എറണാകുളം സ്വദേശികളായ കൃഷ്ണദാസ് ഐസക്ക് എന്നിവരാണ് പിടിയിലായത്.

മലയാള സിനിമയിലെ പ്രധാന കോമഡി ആര്‍ട്ടിസ്റ്റാണ് പാഷാണം ഷാജി എന്ന പേരില്‍ അറിയപ്പെടുന്ന ഷാജു നവോദയ.

അച്ചായന്‍സ്, അമര്‍ അക്ബര്‍ അന്തോണി തുടങ്ങി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

Top