പീഡന പരാതി നല്‍കാതിരിക്കാന്‍ യുവതിയെ തീകൊളുത്തിക്കൊല്ലാന്‍ ശ്രമം

fire

ലക്‌നോ: പീഡന പരാതി നല്‍കാതിരിക്കാന്‍ യുവതിയെ തീകൊളുത്തിക്കൊല്ലാന്‍ ശ്രമം. 40-45 ശതമാനം പൊള്ളലേറ്റ യുവതി ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പീഡനത്തിനിരയാക്കിയ യുവാക്കള്‍ തന്നെയാണ് പെണ്‍കുട്ടിയെ തീകൊളുത്തിയത്.

കഴിഞ്ഞ മാസം 29-ന് വിവാഹിതയായ യുവതിയെ രാമു, രാജേഷ് എന്നീ സഹോദരന്‍മാര്‍ ചേര്‍ന്നു പീഡനത്തിനിരയാക്കി. രണ്ടു ദിവസത്തിനുശേഷം പീഡനത്തിനിരയാക്കിയ യുവതിയെ വഴിയില്‍വച്ച് ഇവര്‍ ചേര്‍ന്നു തടഞ്ഞുനിര്‍ത്തി ശരീരത്തില്‍ മണ്ണെണ്ണ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു.

എന്നാല്‍ പരാതി തൊട്ടടുത്ത പോലീസ് ഔട്ട്‌പോസ്റ്റിലും താംബൂര്‍ പോലീസ് സ്റ്റേഷനിലും സ്വീകരിച്ചില്ലെന്ന് യുവതിയുടെ ബന്ധുക്കള്‍ ആരോപിച്ചു. ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ താംബൂര്‍ സ്റ്റേഷനിലെ മൂന്നു പോലീസുകാരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു. അക്രമം നടത്തിയ യുവാക്കളെ പിന്നീട് അറസ്റ്റ് ചെയ്തു.

Top