ലക്ഷദീപില്‍ കുടുങ്ങിയ എട്ട് മലയാളി അധ്യാപകരെ കവരത്തിയില്‍ എത്തിച്ചു

കൊച്ചി: പരീക്ഷാ ഡ്യൂട്ടിക്കിടെ ലക്ഷദീപില്‍ കുടുങ്ങിയ എട്ട് മലയാളി അധ്യാപകരെ തിരികെ എത്തിക്കുന്നതിനുള്ള നടപടി തുടങ്ങി. വിവിധ ദ്വീപുകളില്‍ കുടുങ്ങിയ മലയാളി അധ്യാപകരെ കവരത്തിയില്‍ എത്തിച്ചു. അടുത്ത കപ്പലില്‍ ഇവരെ കൊച്ചിയിലെത്തിക്കും.

മാര്‍ച്ച് 8ന് പത്താംക്ലാസ്, പ്ലസ്ടു പരീക്ഷ ഡ്യൂട്ടിക്കായി ലക്ഷദ്വീപിലെ വിവിധ ദ്വീപുകളിലേക്ക് പോയ അധ്യാപകരാണ് ലോക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങി കിടന്നത്. അടച്ച് പൂട്ടലിനെ തുടര്‍ന്ന് ഷിപ്പ് സര്‍വീസും നിര്‍ത്തിയതോടെ അവര്‍ക്ക് തിരികെ നാട്ടിലേക്ക് എത്താന്‍ വഴിയില്ലാതെ ആവുകയായിരുന്നു.

കല്‍പേനി, കഡ്മത്ത് ദ്വീപുകളില്‍ കുടുങ്ങിപ്പോയ രണ്ട് അധ്യാപകരെയാണ് കവരത്തിയിലെത്തിച്ചത്. അമിനി,മിനികോ എന്നീ മറ്റ് രണ്ട് ദ്വീപുകളില്‍ രണ്ട് അധ്യാപകര്‍ വീതം ഉണ്ട്. ഇവരെ ലോക്ക്ഡൗണ്‍ നീക്കിയതിന് ശേഷം ഉടന്‍തന്നെ തിരികെ എത്തിക്കാമെന്നുമാണ് റിപ്പോര്‍ട്ട്.

Top