trust vote dmk plea madras high court

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമി വിശ്വാസവോട്ട് നേടിയ നടപടി ചോദ്യം ചെയ്ത് പ്രതിപക്ഷമായ ഡിഎംകെ മദ്രാസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.

നിയമസഭയില്‍ ശനിയാഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പ് നിയമവിരുദ്ധമാണെന്നും അതിനാലിത് അസാധുവാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.

ജസ്റ്റിസ് ഹുലുവാഡി ജി. രമേഷ്, ജസ്റ്റിസ് ആര്‍. മഹാദേവന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ച് ഹര്‍ജി ചൊവ്വാഴ്ച പരിഗണിക്കും.

Top