വന്നത് മുഖ്യമന്ത്രിക്കും പ്രധാനമന്ത്രിക്കും അമിത് ഷായ്ക്കും കത്തയച്ചിട്ട്; രേഖാമൂലം ആവശ്യപ്പെട്ടാല്‍ മടങ്ങാമെന്ന് തൃപ്തി

കൊച്ചി : ശബരിമലയിലേക്ക് പുറപ്പെടുന്നെന്നും സംരക്ഷണം നല്‍കണമെന്നും ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും മുഖ്യമന്ത്രി പിണറായി വിജയനും ഡിജിപി ലോക്നാഥ് ബെഹ്റയ്ക്കും കത്തയച്ചിരുന്നുവെന്ന് ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. സര്‍ക്കാര്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ മടങ്ങാമെന്നും തൃപ്തി അറിയിച്ചു.

സ്ത്രീ പ്രവേശനത്തിന് സുപ്രീം കോടതി സ്റ്റേ നല്‍കിയിട്ടില്ല. ഭരണഘടന ദിനത്തിലാണ് അവകാശം നേടിയെടുക്കാനായി ശബരിമലയിലെത്തിയിരിക്കുന്നതെന്നും തൃപ്തി പറഞ്ഞു.

രാവിലെ 5.30ഓടെയാണ് തൃപ്തിയും സംഘവും നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെത്തിയത്. സംഘത്തില്‍ അഞ്ചുപേരാണുള്ളത്. കഴിഞ്ഞ തവണ ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മണിയും സംഘത്തിനൊപ്പമുണ്ടായിരുന്നു.

Top