ശുദ്ധികലശം നടത്തേണ്ടത് തന്ത്രിയുടെ മനസിനാണെന്ന് തൃപ്തി ദേശായി

മുംബൈ: ശബരിമലയില്‍ യുവതികള്‍ ദര്‍ശനം നടത്തിയത് ഐതിഹാസിക വിജയമാണെന്ന് ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായി. യുവതികള്‍ പ്രവേശിച്ചതില്‍ പരിഹാരക്രിയ നടത്തേണ്ടതില്ലെന്നും ശുദ്ധികലശം നടത്തേണ്ടത് തന്ത്രിയുടെ മനസിനാണെന്നും തൃപ്തി ദേശായി പറഞ്ഞു.

ശബരിമലയില്‍ യുവതികള്‍ കയറിയതിനെ തുടര്‍ന്ന് നട അടച്ചിരുന്നു. തുടര്‍ന്ന് സന്നിധാനത്തു നിന്നും തീര്‍ത്ഥാടകരെ മാറ്റുകയും ചെയ്തിരുന്നു. മേല്‍ശാന്തി തന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ശുദ്ധിക്രിയയ്ക്കു ശേഷം ശബരിമലനട തുറന്നു.

ഇന്ന് പുലര്‍ച്ചെ 3.45 നോടുകൂടിയാണ് മഫ്തി പൊലീസിന്റെ സുരക്ഷയില്‍ യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയത്. പതിനെട്ടാം പടി ഒഴിവാക്കി, ഇരുമുടിക്കെട്ടില്ലാതെയാണ് ഇരുവരും സന്നിധാനത്തെത്തി ദര്‍ശനം നടത്തിയത്. തങ്ങള്‍ക്ക് ദര്‍ശനത്തിന് പൊലീസ് സംരക്ഷണം ലഭിച്ചുവെന്ന് ഇരുവരും പറഞ്ഞിരുന്നു. നേരത്തെ ഡിസംബര്‍ 24ന് ഇരുവരും ദര്‍ശനത്തിന് ശ്രമിച്ച് പ്രതിഷേധത്തെതുടര്‍ന്ന് മലയിറങ്ങിയിരുന്നു.

Top