മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ട്രംപിന് ബെക്കിങ്ങ്ഹാം കൊട്ടാരത്തില്‍ വന്‍ വരവേല്‍പ്പ്

ലണ്ടന്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ് മൂന്നു ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ബ്രിട്ടനിലെത്തി. ട്രംപിനും ഭാര്യ മെലാനിയക്കും ഉജ്ജ്വല സ്വീകരണമൊരുക്കിയാണ് ബെക്കിങ്ങ്ഹാം കൊട്ടാരം വരവേറ്റത്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി എത്തിയ ട്രംപ് ആദ്യ ദിനമായ ഇന്ന് ബക്കിങ്ങ്ഹാം കൊട്ടാരത്തില്‍ എലിസബത്ത് രാജ്ഞിയൊരുക്കിയ വിരുന്നില്‍ പങ്കെടുത്തു.

എയര്‍ഫോഴ്സ് വണ്‍ വിമാനത്തില്‍ പറന്നിറങ്ങിയ ട്രംപിനെയും ഭാര്യയെയും കാണാന്‍ നൂറുകണക്കിനുപേരാണ് എത്തിയത്. നാളെ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുമായി ട്രംപ് കൂടിക്കാഴ്ച നടത്തും. ബ്രെക്‌സിറ്റ്,കാലാവസ്ഥ വ്യതിയാനം,ചൈനീസ് കമ്പനി വാവെയുടെ ഉല്‍പന്നങ്ങള്‍ എന്നി വിഷയങ്ങളാകും മുഖ്യ ചര്‍ച്ചയാവുക.

Top