ട്രംപിന്റ കുറ്റവിചാരണ ഭരണഘടനാപരം

വാഷിങ്ടൻ: മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ രണ്ടാം തവണയും കുറ്റവിചാരണ ചെയ്യുന്നതിന്റെ ഭരണഘടനാ സാധുത സംബന്ധിച്ച പ്രമേയത്തെ സെനറ്റിൽ 6 റിപ്പബ്ലിക്കൻ പാർട്ടി അംഗങ്ങളും അനുകൂലിച്ചു. ട്രംപിന്റെ അഭിഭാഷകരും ഡമോക്രാറ്റ് സംഘവും വാദങ്ങൾ അവതരിപ്പിച്ച ശേഷം പ്രമേയം 44നെതിരെ 56 വോട്ടിനു പാസായി.

ജനുവരി ആറിന്, ട്രംപിന്റെ പ്രസംഗം കേട്ട ശേഷം ജനക്കൂട്ടം ക്യാപ്പിറ്റൽ മന്ദിരത്തിൽ അതിക്രമിച്ചു കയറി പൊലീസുകാരെയുൾപ്പെടെ ആക്രമിക്കുന്നതിന്റെയും നാശനഷ്ടങ്ങൾ വരുത്തുന്നതിന്റെയും വിഡിയോ പ്രദർശിപ്പിച്ചു കുറ്റവിചാരണയെ വൈകാരികതലത്തിലേക്ക് ഉയർത്തിയ ഡമോക്രാറ്റ് അംഗങ്ങൾ ഉശിരൻ പ്രകടനമാണു കാഴ്ചവച്ചത്.

സെനറ്റിൽ കാസ്റ്ററിന്റെ ദുർബലമായ വാദം ടിവിയിൽ കണ്ടു നിരാശനായ ട്രംപ് രോഷം കൊണ്ടെന്നാണു റിപ്പോർട്ട്.

Top