trumphs warning- toyota cars

donald trump

മെക്‌സിക്കോ: യുഎസ് വിപണിയില്‍ എത്തിക്കുന്ന മെക്‌സിക്കോയില്‍ നിര്‍മ്മിക്കുന്ന ടൊയോട്ടയുടെ കാറുകള്‍ അതിര്‍ത്തി നികുതിയായി വലിയ തുക അടയ്‌ക്കേണ്ടി വരുമെന്ന് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ട്വിറ്ററിലൂടെ പറഞ്ഞു.

മെക്‌സിക്കോയില്‍ നിര്‍മ്മാണം നടത്താനുള്ള പദ്ധതിയുമായി മുന്നോട്ട് പോവുകയാണെങ്കില്‍ ജാപ്പനീസ് കമ്പനിയായ ടൊയോട്ടയ്ക്ക് വലിയ സംഖ്യ നികുതിയിനത്തില്‍ അടയ്‌ക്കേണ്ടി വരും.

യുഎസിന് പുറത്ത് കാറുകള്‍ കുറഞ്ഞ വിലയില്‍ നിര്‍മ്മിക്കുന്ന അമേരിക്കന്‍ കാര്‍ കമ്പനികളെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. ഒന്നുകില്‍ യുഎസില്‍ നിര്‍മ്മിക്കുക അല്ലെങ്കില്‍ അതിര്‍ത്തി നികുതി അടയ്ക്കുക എന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്.

അതേസമയം മെക്‌സിക്കോയിലെ നിര്‍മ്മാണപ്രവര്‍ത്തനം നിര്‍ത്തിവെക്കാന്‍ കമ്പനിക്ക് തല്‍ക്കാലം പദ്ധതിയൊന്നുമില്ലെന്ന് ടൊയോട്ട പ്രസിഡന്റ് അകിയോ ടൊയോഡ പറഞ്ഞു. മെക്‌സിക്കോയില്‍ പുതിയ പ്ലാന്റ് തുടങ്ങിയതുകൊണ്ട് യുഎസിലെ നിര്‍മ്മാണം നിര്‍ത്താനോ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനോ കമ്പനി ഉദ്ദേശിക്കുന്നില്ലെന്നും യുഎസ് കമ്പനി അധികൃതര്‍ പ്രസ്താവനയില്‍ അറിയിച്ചു. യുഎസില്‍ കമ്പനിക്ക് 10 നിര്‍മ്മാണപ്ലാന്റാണുള്ളത്.

ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ലഭ്യമാക്കുന്നതിനും ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി മെച്ചപ്പെടുത്തുന്നതിനുമായി ട്രംപ് അഡ്മിനിസ്‌ട്രേഷനുമയി സഹകരിച്ച് മുന്നോട്ട് പോകുന്നതിന് ശ്രമിക്കുമെന്നും കമ്പനി വ്യക്തമാക്കി.

യുഎസ് വിപണയിലേക്ക് ജപ്പാന്‍ ഓട്ടോ ഇന്‍ഡസ്ട്രി ഒരുപാട് സംഭവനകള്‍ നല്‍കിയ കാര്യം പുതിയ യുഎസ് അഡ്മിനിസ്‌ട്രേഷന്‍ മനസിലാക്കണമെന്ന് ജപ്പാന്‍ വ്യവസായ മന്ത്രി ഹിറോഷിഗ സെകോ പറഞ്ഞു.

അമേരിക്കയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ ജിഎം മോട്ടോഴ്‌സിന് ട്രംപിന്റെ ഭീഷണിയുണ്ടായിരുന്നു. മെക്‌സിക്കോയിലെ ഫാക്ടറിയില്‍ നിര്‍മ്മിക്കുന്ന കാറുകള്‍ക്ക് അതിര്‍ത്തി ടാക്‌സ് ഈടാക്കുമെന്ന ട്രംപിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് ഫോര്‍ഡ് മെക്‌സിക്കോയില്‍ ആരംഭിക്കാനിരുന്ന പദ്ധതി ഉപേക്ഷിക്കുകയും ചെയ്തിരുന്നു.

Top