തിരഞ്ഞെടുപ്പ് തോൽവി അംഗീകരിക്കാതെ ട്രംപ്

ന്യൂയോർക് : അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ തോൽവി അം​ഗീകരിക്കാതെ ഡോണൾഡ് ട്രംപ്. ജോ ബൈഡന് അനുകൂലമായ തെരഞ്ഞെടുപ്പ് ഫലത്തെ തെരുവിൽ നേരിടാനാണ് ട്രംപിന്റെ തീരുമാനം. തീവ്ര വലതുപക്ഷ സംഘടനകളുടെ പ്രതിഷേധ ദൃശ്യങ്ങൾ ട്രംപ് ട്വീറ്റ് ചെയ്തു.

നാം തന്നെ ജയിക്കുമെന്ന അടിക്കുറിപ്പോടെയാണ് ട്രംപിന്റെ ട്വീറ്റ്. അതിനിടെ ജോ ബൈഡന്റെ വിജയം ചോദ്യം ട്രംപ് നൽകിയ ഹർജികൾ വിവിധ കോടതികൾ തള്ളി. എന്നാൽ ട്രംപിന്റെ ആരോപണത്തിന് യാതൊരു തെളിവുമില്ലെന്നും വോട്ട് മാറ്റാനോ നശിപ്പിക്കാനോ ആര്‍ക്കും കഴിയില്ലെന്നും ഇലക്ഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഗവണ്‍മെന്റ് കോഓഡിനേറ്റിംഗ് കൗണ്‍സില്‍ പറഞ്ഞു.

Top