trump wish american army

വാഷിംഗ്ടണ്‍: അമേരിക്കന്‍ സൈന്യത്തിനെ പ്രശംസിച്ച് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.
രാജ്യത്തെ സൈനിക ഉദ്യോഗസ്ഥരുടെ ത്യാഗവും അര്‍പണ മനോഭാവവും എക്കാലവും പ്രശംസിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

ഫ്‌ലോറിഡയിലുള്ള സെന്‍ട്രല്‍ കമാന്‍ഡ് ഹെഡ്ക്വാര്‍ട്ടേഴസില്‍ നടന്ന പരിപാടിക്കിടെയാണ് അദ്ദേഹം സൈനികരെ അനുമോദിച്ചത്‌.

അമേരിക്കന്‍ സൈന്യത്തിനോട് പോരാടാന്‍ ആരും ധൈര്യപ്പെടാത്തത് രാജ്യത്തെ സൈനിക ശക്തിയുടെ തെളിവാണെന്നും മറ്റു രാജ്യങ്ങള്‍ക്ക് ചെറിയ സാധ്യതകള്‍പോലും നല്‍കാത്ത തരത്തിലുള്ള പഴുതടച്ച സുരക്ഷയാണ് സൈന്യം രാജ്യത്തിന് നല്‍കുന്നതെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. ഇത് എക്കാലവും തുടരട്ടെയെന്നും ട്രംപ് പറഞ്ഞു.

അമേരിക്കന്‍ പ്രസിഡന്റ് എന്ന നിലയില്‍ രാജ്യത്തെ സംരക്ഷിക്കുക എന്നത് തന്റെ കടമയാണെന്നു പറഞ്ഞ ട്രംപ്, ഇസ്ലാമിക തീവ്രവാദത്തെ തുടച്ച് നീക്കേണ്ടത് അത്യാവശ്യമാണെന്നും വ്യക്തമാക്കി.

രാജ്യത്ത് സമാധാനം നിലനില്‍ക്കണമെങ്കില്‍ സൈനിക ശേഷി കൂടുതല്‍ ദൃഢമാക്കേണ്ടതുണ്ടെന്നു ട്രംപ് പറഞ്ഞു.

Top