ബൈഡന്റെ സ്ഥനാരോഹണം, ചടങ്ങുകൾക്ക് മുൻപ് ട്രംപ് വൈറ്റ് ഹൗസ് വിടും

വാഷിംഗ്ടൺ : ഇന്നു ബൈഡന്റെ സ്ഥാനാരോഹണച്ചടങ്ങു കാണാൻ നിൽക്കാതെ 3 മണിക്കൂർ മുൻപെങ്കിലും ട്രംപ് വൈറ്റ്ഹൗസ് വിടുമെന്നു റിപ്പോർട്ടുകൾ. ഫ്ലോറിഡയിലെ മാരലഗോയിലെ സ്വന്തം റിസോർട്ടിലേക്കാണു ട്രംപ് കുടുംബം മാറുന്നത്. ഇവിടെയുള്ള സ്വകാര്യവസതി ക്ലബ് ആക്കി മാറ്റിയതിനെതിരെ നാട്ടുകാരുടെ പരാതി നിലനിൽക്കുന്നതിനിടെയാണിത്.

വാഷിങ്ടൻ സമയം ഇന്നു രാവിലെ 8ന് ആൻഡ്രൂസ് ജോയിന്റ് ബേസിൽ പ്രത്യേക യാത്രയയപ്പു ചടങ്ങു നടക്കുമെന്നാണ് വൈറ്റ് ഹൗസ് അറിയിപ്പ്. അതിഥികളെ ക്ഷണിച്ചിട്ടുണ്ട്. എന്നാൽ പെന്റഗൺ വകയായി സേന നൽകുന്ന യാത്രയയപ്പു ചടങ്ങ് ഉണ്ടാകില്ല. വൈസ് പ്രസിഡന്റ് പെൻസും ഭാര്യയും കഴിഞ്ഞ വാരാന്ത്യത്തിൽ ന്യൂയോർക്കിലും കലിഫോർണിയയിലുമായി സേനയ്ക്കു നന്ദിയർപ്പണച്ചടങ്ങു നടത്തിയിരുന്നു. സ്ഥാനമൊഴിയുന്ന പ്രഥമവനിത മെലനിയ ട്രംപ് വൈറ്റ് ഹൗസിൽനിന്നു യാത്രപറഞ്ഞുള്ള വിഡിയോ സന്ദേശം പങ്കു വച്ചിട്ടുണ്ട്.

Top