അമേരിക്കന്‍ പ്രസിഡന്റിന്റെ ‘തലയ്ക്ക്’ 80 മില്ല്യണ്‍ ഡോളര്‍ വിലയിട്ട് ഇറാന്‍; 1 ഡോളര്‍ വീതം പിരിക്കും!

മേരിക്കന്‍ പ്രസിഡന്റിന്റെ തലയ്ക്ക് വിലയിട്ട് ഇറാന്റെ ശക്തമായ പ്രഖ്യാപനം. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തലയ്ക്ക് 80 മില്ല്യണ്‍ ഡോളര്‍ പാരിതോഷികമാണ് വധിക്കപ്പെട്ട ഇറാന്‍ ജനറല്‍ കാസെം സൊലേമാനിയുടെ മൃതദേഹം വഹിച്ചുള്ള ഘോഷയാത്രയില്‍ പ്രഖ്യാപിക്കപ്പെട്ടത്. ഓരോ ഇറാന്‍കാരനും ഇതിലേക്ക് 1 ഡോളര്‍ വീതം സംഭാവന നല്‍കി 80 മില്ല്യണ്‍ ഡോളര്‍ സമാഹരിക്കുമെന്നാണ് സംസ്‌കാര ഘോഷയാത്രയുടെ സംഘാടകന്‍ വ്യക്തമാക്കിയിരിക്കുന്നത്.

മാഷാദില്‍ നടന്ന ഘോഷയാത്രയില്‍ ലക്ഷങ്ങളാണ് അണിനിരന്നത്. ട്രംപിന്റെ തലയ്ക്ക് വിലയിട്ടതിന് പുറമെ വൈറ്റ് ഹൗസ് അക്രമിക്കുമെന്നും ഇറാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്. അമേരിക്കയുടെ താല്‍പര്യങ്ങള്‍ക്ക് മേല്‍ എന്തെങ്കിലും അക്രമം കാണിച്ചാല്‍ തിരിച്ചടി ഭീകരമാകുമെന്നാണ് ട്രംപ് മറുപടി നല്‍കുന്നത്. കാസെം സുലൈമാനിയുടെ വധത്തിന് പകരംവീട്ടുമെന്ന ഇറാന്റെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനങ്ങള്‍ ഇതിലും ശക്തമായിരിക്കും യുഎസ് അക്രമമെന്നാണ് പ്രസിഡന്റിന്റെ നിലപാട്.

യുഎസ് കോണ്‍ഗ്രസിനുള്ള നോട്ടീസ് നല്‍കല്‍ കൂടിയാണ് ഈ വാര്‍ത്തകളെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. യുഎസ് വ്യക്തികള്‍ക്ക് നേരെയോ, സ്ഥാപനങ്ങള്‍ക്ക് നേരെയോ ഇറാന്‍ അക്രമം നടത്തിയാല്‍ യുഎസ് വേഗതത്തില്‍ ശക്തമായി തിരിച്ചടിക്കും. ഇതിന് നിയമപരമായ നോട്ടീസുകള്‍ ആവശ്യമില്ല, ഡൊണാള്‍ഡ് ട്രംപ് ട്വീറ്റ് ചെയ്തു. ബാഗ്ദാദിലെ എയര്‍പോര്‍ട്ടില്‍ വെച്ച് വെള്ളിയാഴ്ചയാണ് സുലൈമാനിക്ക് നേരെ ഡ്രോണ്‍ അക്രമം നടന്നത്. ഇറാഖിലെ യുഎസ് എംബസിയില്‍ ഇറാഖി ഷിയാ തീവ്രവാദികള്‍ അക്രമിച്ച് കയറിയതിന് പിന്നാലെയായിരുന്നു നടപടി.

എന്നാല്‍ ഒരു രാജ്യത്തിന്റെ സൈനിക മേധാവിക്കെതിരെ നടന്ന യുഎസ് ഡ്രോണ്‍ അക്രമം ആവശ്യമായിരുന്നോയെന്നാണ് യുഎസില്‍ നിരവധി രാഷ്ട്രീയ നേതാക്കളും, നിരീക്ഷകരും സംശയം ഉന്നയിക്കുന്നത്. മിഡില്‍ ഈസ്റ്റില്‍ അമേരിക്കക്കാരെ കൊല്ലാന്‍ ഉത്തരവിട്ടതിനാലാണ് സുലൈമാനിയെ വധിക്കാന്‍ താന്‍ ഉത്തരവിട്ടതെന്ന് ട്രംപ് പറയുന്നു. ഒബാമ ഭരണകൂടം തീവ്രവാദിയായി ക്ലാസിഫൈ ചെയ്ത വ്യക്തിയാണ് സൊലേമാനി.

Top