പനി ബാധിച്ച് മരിക്കുമ്പോള്‍ രാജ്യം അടച്ചിടാറില്ല; ഈസ്റ്ററിന് മുന്‍പ് നിബന്ധനകള്‍ തീര്‍ക്കാന്‍ ട്രംപ്

നി ബാധിച്ച് ഓരോ വര്‍ഷവും ആയിരങ്ങള്‍ മരിക്കുമ്പോഴും അമേരിക്ക അതിന്റെ സമ്പദ് വ്യവസ്ഥ അടച്ചുപൂട്ടാറില്ലെന്ന വാദവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. കൊറോണാവൈറസിനെ തടഞ്ഞുനിര്‍ത്താന്‍ താന്‍ പ്രഖ്യാപിച്ചിട്ടുള്ള അടച്ചുപൂട്ടല്‍ നിബന്ധനകള്‍ ഈസ്റ്ററിനകം പൂര്‍ത്തിയാക്കണമെന്നും ട്രംപ് വ്യക്തമാക്കി. ഏപ്രില്‍ 12, ഈസ്റ്റര്‍ ഞായറാഴ്ചയില്‍ സ്ഥിതിഗതികള്‍ സാധാരണ നിലയിലേക്ക് മടങ്ങുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.

ഈസ്റ്റര്‍ ദിനത്തില്‍ രാജ്യം തുറന്നുനല്‍കാനാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് ട്രംപ് വ്യക്തമാക്കി. പല കാരണങ്ങള്‍ കൊണ്ടും അതൊരു പ്രത്യേക ദിവസമാണ്. പക്ഷെ ഏറ്റവും പ്രധാനം ഈ അവസ്ഥയില്‍ നിന്നും തുറന്ന് നല്‍കുകയെന്നതാണ്, പ്രസിഡന്റ് ട്രംപ് പറയുന്നു. പത്ത് പേരില്‍ കൂടുതല്‍ ഒരുമിച്ച് കൂടുന്നത് വിലക്കുന്നതാണ് ട്രംപ് പ്രഖ്യാപിച്ചിട്ടുള്ള വിലക്കുകള്‍. ഇതുമൂലം ആരാധനാലയങ്ങളും, മതകേന്ദ്രങ്ങളും ഓണ്‍ലൈനിലേക്ക് ചുവടുമാറ്റി. റെസ്റ്റൊറന്റുകളില്‍ ഭക്ഷണം കഴിക്കാന്‍ അനുവാദമില്ലെങ്കിലും ഓര്‍ഡര്‍ ചെയ്യാന്‍ സാധിക്കും.

എന്നാല്‍ ഈസ്റ്ററോടെ കാര്യങ്ങള്‍ സാധാരണ നിലയിലേക്ക് മടക്കാനുള്ള ലക്ഷ്യം അപ്രാപ്യമല്ലെന്നാണ് ട്രംപ് വാദിക്കുന്നത്. ‘അത് സാധിക്കുമെന്നാണ് പ്രതീക്ഷ, മുന്‍പൊരിക്കലും നമ്മള്‍ രാജ്യം അടച്ചുപൂട്ടിയിട്ടില്ല. ഈസ്റ്റര്‍ ഒരു സവിശേഷ ദിനമാണ്. ആ ദിവസം ആളുകള്‍ പള്ളികളില്‍ തിരിച്ചെത്തണമെന്നാണ് ആഗ്രഹിക്കുന്നത്. ഇപ്പോള്‍ ചെയ്യുന്ന ജോലിയില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനുള്ള അവസരം നല്‍കണം. ആ ദിവസം തന്നെ നടക്കുമെന്ന് ഉറപ്പില്ല. പക്ഷെ ഈസ്റ്റര്‍ ഞായറാഴ്ച പള്ളികളില്‍ സര്‍വ്വീസ് പുനരാരംഭിക്കുന്നത് സുന്ദരമായ കാര്യമാകും’, ട്രംപ് കൂട്ടിച്ചേര്‍ത്തു.

ഫ്‌ളൂ ആയിരങ്ങളുടെ ജീവനെടുക്കുന്നത് പോലെ തകരുന്ന സമ്പദ് വ്യവസ്ഥയും ഈയൊരു ഫലം സൃഷ്ടിക്കുമെന്നാണ് ട്രംപിന്റെ മുന്നറിയിപ്പ്. വൈറസിനെ തടുക്കാന്‍ കൂടുതല്‍ ക്വാറന്റൈന്‍ നിയന്ത്രണങ്ങള്‍ വേണമെന്ന് മെഡിക്കല്‍ വിദഗ്ധര്‍ ആവശ്യപ്പെടുമ്പോഴും പ്രസിഡന്റ് ഇതിന് മുഖം തിരിച്ച് നില്‍ക്കുകയാണ്. അമേരിക്കയെ അടച്ചുപൂട്ടിയാല്‍ രോഗം കവരുന്നതില്‍ കൂടുതല്‍ ആത്മഹത്യകള്‍ സംഭവിക്കുമെന്നാണ് പ്രസിഡന്റ് വാദിക്കുന്നത്.

Top