Trump Tweets Apparent Call for More U.S. Nuclear Weapons

വാഷിങ്ടണ്‍: അമേരിക്ക ആണവായുധ ശേഷി വര്‍ദ്ധിപ്പിക്കണമെന്ന് നിയുക്ത പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.

റഷ്യ ആണവായുധ കരുത്ത് കൂട്ടണമെന്ന് പ്രസിഡന്റ് വ്‌ലാഡമിര്‍ പുടിന്‍ സൈനിക മേധാവികളുടെ യോഗത്തില്‍ പറഞ്ഞതിനു പിന്നാലെയാണ് ് ട്രംപിന്റെ പ്രതികരണം.

ട്വിറ്ററിലൂടെയായിരുന്നു ട്രംപിന്റെ പരാമര്‍ശം. എന്നാല്‍ ട്രംപ് ആണവനിര്‍വ്യാപനത്തെക്കുറിച്ചാണ് ഉദ്ദേശിച്ചതെന്ന് അദ്ദേഹത്തിന്റെ വക്താവ് പിന്നീട് തിരുത്തി.

ലോകത്തിലെ രാഷ്ട്രിയ സൈനിക ചലനങ്ങള്‍ സസൂക്ഷ്മം നിരീക്ഷിക്കണമെന്നും മിസൈല്‍ കരുത്ത് വര്‍ദ്ധിപ്പിക്കണമെന്നും പുടിന്‍ റഷ്യന്‍ സൈനിക നേതൃത്വത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു

Top