റിപ്പബ്‌ളിക് ദിനത്തില്‍ മുഖ്യാതിഥിയാകാനുള്ള ഇന്ത്യയുടെ ക്ഷണം നിരസിച്ച് ട്രംപ്

Modi

ന്യൂഡല്‍ഹി: റിപ്പബ്‌ളിക് ദിനത്തില്‍ മുഖ്യാതിഥിയായി പങ്കെടുക്കുന്നതിനുള്ള ഇന്ത്യയുടെ ക്ഷണം നിരസിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ട്രംപിനെ ഇന്ത്യ ക്ഷണിച്ചതായി ഓഗസ്റ്റില്‍ വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്‍ഡേഴ്‌സ് സ്ഥിരീകരിച്ചിരുന്നു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സ്വീകരിച്ചിട്ടില്ലെന്നും സാന്‍ഡേഴ്‌സ് വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്.

എന്നാല്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ട്രപിനെ ക്ഷണിച്ച കാര്യം സ്ഥിരീകരിച്ചിരുന്നില്ല. ട്രംപിന്റെ യാത്രാ പദ്ധതികള്‍ സംബന്ധിച്ച് വൈറ്റ് ഹൗസുമായി സംസാരിച്ചിരുന്നു എന്നു മാത്രമാണ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയത്.

എല്ലാ വര്‍ഷവും റിപ്പബ്‌ളിക് ദിന ചടങ്ങിലേക്ക് ഏതെങ്കിലും പ്രമുഖരെ ഇന്ത്യ മുഖ്യാതിഥിയായി ക്ഷണിക്കാറുണ്ട്. 2015ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് ബറാക്ക് ഒബാമയായിരുന്നു മുഖ്യാതിഥി. ഈ വര്‍ഷം പത്ത് ആസിയാന്‍ രാജ്യങ്ങളുടെ തലവന്‍മാര്‍ ചടങ്ങില്‍ പങ്കെടുത്തു.

Top