അഫ്ഗാനിസ്ഥാനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കാന്‍ കഴിയാത്തത്‌ കൊണ്ടല്ലെന്ന്…

Trump

വാഷിംഗ്ടണ്‍: അഫ്ഗാനിസ്ഥാനെ ഭൂമുഖത്തുനിന്നു തുടച്ചുനീക്കാന്‍ തനിക്കു കഴിയുമെന്നും പത്തു ദശലക്ഷം ആളുകളെ കൊല്ലുന്ന പരിപാടിയോടു തനിക്കു താത്പര്യമില്ലാത്തതുകൊണ്ടാണെന്നും യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. അഫ്ഗാനിസ്ഥാനുമായി ഒരു യുദ്ധം വേണ്ടിവന്നാല്‍ അത് ഒരാഴ്ചയ്ക്കുള്ളില്‍ ജയിക്കാന്‍ തനിക്കു കഴിയും. എന്നാല്‍ ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കാനാണ് ഇപ്പോള്‍ ശ്രമിക്കുന്നതെന്നും ട്രംപ് പറഞ്ഞു.

വൈറ്റ് ഹൗസില്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാനുമായി കൂടിക്കാഴ്ച നടത്തുന്നതിനെടാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അഫ്ഗാനിസ്ഥാനിലെ സമാധാന ചര്‍ച്ചകളില്‍ പാക്കിസ്ഥാന്റെ പങ്ക് വലുതാണെന്നും ട്രംപ് പറഞ്ഞു.

തൊണ്ണൂറുകളില്‍ അഫ്ഗാനിസ്ഥാനില്‍ കേന്ദ്രീകരിച്ചിരുന്ന താലിബാന്റെ മുഖ്യ സ്‌പോണ്‍സര്‍ പാക്കിസ്ഥാനായിരുന്നു. 2001-ല്‍ യുഎസ് സഖ്യസേന അഫ്ഗാനിസ്ഥാല്‍ ആക്രമണം നടത്തി താലിബാനെ തകര്‍ക്കുന്നതുവരെ പാക് സഹായം തുടര്‍ന്നു.

Top