‘ഹൗഡി മോദി’ പരിപാടിയിൽ മോദിയും ട്രംപും വേദി പങ്കിടും

ന്യൂഡൽഹി: സെപ്റ്റംബർ 22 ന് അമേരിക്കയിലെ ടെക്സാസിൽ നടക്കുന്ന ‘ഹൗഡി മോദി’ പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും വേദി പങ്കിടും. ടെക്സാസിലെ ഹൂസ്റ്റണിൽ വെച്ച് നടക്കുന്ന പരിപാടി സംഘടിപ്പിക്കുന്നത് അമേരിക്കയിലെ ഇന്ത്യൻ സമൂഹമാണ്.

ഏകദേശം 50000 ത്തോളം അമേരിക്കൻ ഇന്ത്യക്കാർ ‘ഹൗഡി മോദി’പരിപാടിയിൽ പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. ഇവരെല്ലാവരും അമേരിക്കൻ പൗരൻമാരും വോട്ടർമാരുമാണ്. പരിപാടിക്കായി അമേരിക്കയിൽ എത്തുന്ന മോദി ട്രംപുമായി വിവിധ വിഷയത്തിൽ ചർച്ചകൾ നടത്തുകയും ചെയ്യും.

സെപ്റ്റംബർ28 വരെ അമേരിക്കയിൽ തുടരുന്ന മോദി ഐക്യരാഷ്ട്ര സഭയുടെ ജനറൽ അസംബ്ലിയിൽ സംസാരിക്കും.

Top