ഉത്തര കൊറിയൻ ഫോൺ ചോർത്തൽ ; തടയിടാൻ പുതിയ പദ്ധതികളുമായി അമേരിക്ക

trump

വാഷിംഗ്ടൺ: ഉത്തര കൊറിയ നടത്തുന്ന ഫോൺ ചോർത്തൽ തടയാൻ പുതിയ പദ്ധതികൾ ആവിഷ്കരിക്കാനൊരുങ്ങി അമേരിക്ക. അതിവേഗ 5ജി വയർലെസ്റ്റ് നെറ്റ്‌വർക്ക് അ‍ടക്കമുള്ളവ വഴി ഫോൺ ചോർത്തൽ തടയാനാണ് നീക്കമെന്ന് മുതിർന്ന ഉദ്യോഗസ്ഥൻ അറിയിച്ചു. ഏറ്റവും താഴേനിലയിൽ നിന്നാണ് ഇത്തരമൊരു നീക്കത്തിനു തുടക്കം കുറിച്ചിരിക്കുന്നത്.

എന്നാൽ ഏഴോ, എട്ടോ മാസം കൊണ്ടുമാത്രമേ ഇതിൽ അന്തിമ തീരുമാനം ഉണ്ടാകുകയുള്ളൂ. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ വിഷയത്തിൽ അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി. പുറത്തുനിന്നുള്ള ഒരാൾക്കു പോലും കടന്നുകയറാൻ സാധിക്കാത്ത നെറ്റ്‌വർക്ക് നിർമ്മിക്കണമെന്നാണ് കരുതുന്നതെന്നും ഉദ്യോഗസ്ഥൻ അറിയിച്ചു.

അമേരിക്കയെ ഉത്തർ കൊറിയ അവരുടെ ഏറ്റവും വലിയ ശത്രുവായാണ് കണക്കാക്കിയിരിക്കുന്നത്. അതിനാൽ എല്ലാത്തരത്തിലും അമേരിക്കയെ എല്ലാതാക്കാൻ ഉത്തരകൊറിയ ശ്രമിക്കും. ഇതിന്റെ അടിസ്ഥാനത്തിലാണ് സാങ്കേതിക തലത്തിൽ ഇടപെടാനുള്ള നീക്കത്തിന് തടയിടാനുള്ള അമേരിക്കയുടെ നീക്കം.

Top