ആഗ്രഹിക്കുന്നത് സമാധാനപരമായ അധികാര കൈമാറ്റമെന്ന് ട്രംപ്

വാഷിംഗ്ടണ്‍ ഡിസി: യുഎസ് പാര്‍ലമെന്റ് മന്ദിരത്തില്‍ നടന്ന ആക്രമണത്തെ അപലപിച്ച് ഡോണള്‍ഡ് ട്രംപ്. ആഗ്രഹിക്കുന്നത് സമാധാനപരമായ അധികാര കൈമാറ്റമാണ്. കാപ്പിറ്റോളിലെ അക്രമങ്ങളില്‍ അതീവ ദുഃഖിതനാണെന്നും അക്രമികള്‍ക്ക് നേരെ കര്‍ശന നടപടി സ്വീകരിച്ചുവെന്നും ട്രംപ പറഞ്ഞു.

നിയുക്ത പ്രസിഡന്റ് ജോ ബൈഡന്റെ വിജയം ട്രംപ് ഒടുവില്‍ അംഗീകരിച്ചു. പ്രസിഡന്റ് സ്ഥാനം ഒഴിയുന്നതായി ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ജനുവരി 20ന് പുതിയ സര്‍ക്കാര്‍ രാജ്യത്ത് അധികാരമേല്‍ക്കും.

Top