ട്രംപിന്റെ വിശ്വസ്ത പടിയിറങ്ങുന്നു; അര്‍കന്‍സാസിലെ ഗവര്‍ണര്‍ ആയേക്കുമെന്നാണ് സൂചന

വാഷിംഗ്ടണ്‍: ഡൊണള്‍ഡ് ട്രംപിന്റെ ഔദ്യോഗിക വക്താവ് സാറാ സാന്‍ഡേഴ്‌സ് വൈറ്റ്ഹൗസ് വിടുന്നു. ട്രംപിന്റെ വിശ്വസ്തയും അദ്ദേഹത്തിനുവേണ്ടി നിരന്തരം ശക്തമായി വാദിച്ചിരുന്ന ആളുമായിരുന്നു സാറാ സാന്‍ഡേഴ്‌സ്. ഈ മാസം അവസാനം സാറ വിരമിക്കുമെന്ന് പ്രസിഡന്റ് തന്നെയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ അറിയിച്ചത്.

സാറ വൈറ്റ് ഹൗസ് വിടുന്നതോടെ ട്രംപിനെ ശക്തമായി പ്രതിരോധിച്ചിരുന്ന ആളെയാണ് വൈറ്റ്ഹൗസിന് നഷ്ടമാകുന്നത്. ഏറ്റവും കൂടുതല്‍ കാലം ട്രംപിനൊപ്പം ജോലി ചെയ്ത ആളെന്ന പദവിയും സാറയ്ക്കാണ്.

താന്‍ ചെയ്തതില്‍ ഏറ്റവും മികച്ച ജോലിയായിരുന്നു വൈറ്റ്ഹൗസിലേതെന്നും അവിടെയുണ്ടായിരുന്ന ഓരോ നിമിഷവും താന്‍ ആസ്വദിച്ചിരുന്നുവെന്നും സാറ പ്രതികരിച്ചു. വൈറ്റ് ഹൗസ് വിടുന്നതോടെ സാറ അര്‍കന്‍സാസിലെ ഗവര്‍ണര്‍ ആയേക്കുമെന്നാണ് സൂചന.

Top