സൗജന്യ ജനനനിയന്ത്രണ പദ്ധതികള്‍ പിന്‍വലിക്കാനൊരുങ്ങി ട്രംപ് ഭരണകൂടം

trump

വാഷിങ്ടണ്‍: അമേരിക്കയില്‍ സൗജന്യ ജനനനിയന്ത്രണ പദ്ധതികള്‍ പിന്‍വലിക്കാനൊരുങ്ങി ട്രംപ് സര്‍ക്കാര്‍ .

ഇത് സംബന്ധിച്ച് അമേരിക്കന്‍ കമ്പനികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് ട്രംപ് ഭരണകൂടം ഉത്തരവിറക്കി.

ഇത്തരം സംവിധാനങ്ങള്‍ നല്‍കുന്നത് മതവിശ്വാസങ്ങള്‍ക്കെതിരാണെന്നും ധാര്‍മികമായി തെറ്റാണെന്നും ചൂണ്ടിക്കാണിച്ചാണ് ജനന നിയന്ത്രണപദ്ധതികള്‍ എടുത്തുകളയാന്‍ ആരോഗ്യമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. മതപരമായ നിലപാടുകളുടെ പേരില്‍ വേര്‍തിരിവുകള്‍ ഇല്ലാതെ ജീവിക്കുന്നതിനുള്ള അവസരമൊരുക്കുന്നതിനാണ് ഇതെന്ന് അമേരിക്കന്‍ ആരോഗ്യമനുഷ്യാവകാശ വകുപ്പ് വ്യക്തമാക്കി.

ഒബാമ ഭരണകൂടം നടപ്പാക്കിയ ആരോഗ്യ പദ്ധതിയുടെ പ്രധാനഘടകങ്ങളിലൊന്നായിരുന്നു സൗജന്യ ജനനനിയന്ത്രണ പദ്ധതികള്‍. ആയിരക്കണക്കിന് സ്ത്രീകള്‍ക്ക് പദ്ധതിയുടെ ആനുകൂല്യം ലഭിച്ചിരുന്നു. എന്നാല്‍, പ്രസിഡന്റ് പദവിയിലെത്തിയ ഉടന്‍തന്നെ ജനനനിയന്ത്രണ പദ്ധതികള്‍ എടുത്തുകളയുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.

അതേസമയം, പദ്ധതി പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ മനുഷ്യാവകാശ പ്രവര്‍ത്തകരും സ്ത്രീ അവകാശ വാദികളും കോടതിയെ സമീപിക്കാനൊരുങ്ങുകയാണെന്നാണ് സൂചന.

Top