Trump rips ‘all talk,’ ‘no action’ civil rights icon Lewis

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഡൊണള്‍ഡ് ട്രംപിന്റെ നിലപാടുകള്‍ക്കെതിരെ വാഷിംഗ്ടണില്‍ പ്രതിഷേധം.

സമത്വവും നീതിയും ട്രംപ് അട്ടിമറിക്കുമെന്ന് ആരോപിച്ചുള്ള പ്രതിഷേധ പരിപാടികള്‍ക്കു പൗരാവകാശ സംഘടനകള്‍ തുടക്കം കുറിച്ചു. അതിനിടെ യുഎസിലെ പ്രമുഖ പൗരാവകാശ പ്രവര്‍ത്തകന്‍ ജോണ്‍ ലൂയിസിനെ അധിക്ഷേപിച്ചു ട്രംപ് വീണ്ടും വിവാദത്തില്‍പ്പെട്ടു.

ഈ പ്രതിഷേധ റാലികള്‍ ട്രംപിനു നല്‍കുന്നതു ശുഭസൂചനയല്ല. ഒരാഴ്ച നീണ്ടു നില്‍ക്കുന്ന പ്രതിഷേധ പരിപാരിടകള്‍ക്കാണു പൗരാവകാശ സംഘടനകള്‍ തുടക്കമിട്ടത്.

മഴയെ അവഗണിച്ചു നൂറുകണക്കിനു പേര്‍ റാലിയില്‍ പങ്കെടുത്തു. കറുത്ത വര്‍ഗ്ഗക്കാരായിരുന്നു ഇതില്‍ ഭൂരിഭാഗവും. ജനുവരി 20നു ശേഷം തങ്ങള്‍ കൂടുതല്‍ കരുത്തോടെ തെരുവിലങ്ങുമെന്നു മുന്നറിയിപ്പും നല്‍കി.
ന്യൂനപക്ഷങ്ങളും കറുത്തവര്‍ഗക്കാരും നേരിടുന്ന ഭീഷണികളും ഒബാമ കെയറിനെക്കുറിച്ചുള്ള ആശങ്കകളും മാര്‍ച്ചില്‍ പങ്കെടുത്തവര്‍ പങ്കുവച്ചു.

ജനുവരി 21ന് യുഎസ് വനിതകള്‍ നടത്തുന്ന മാര്‍ച്ചിന്റെ ഒരുക്കങ്ങള്‍ പുരോഗമിക്കുകയാണ്. വനിതകളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനാണു വുമണ്‍സ് മാര്‍ച്ച് ഒണ്‍ ഡിസി എന്ന പേരില്‍ റാലി സംഘടിപ്പിക്കുന്നത്. രണ്ടു ലക്ഷത്തോളം പേര്‍ പങ്കെടുക്കുമെന്നാണു സംഘാടകരുടെ അവകാശവാദം.

Top