വീണ്ടും ക്യൂബയെ ഭീകര രാജ്യങ്ങളുടെ പട്ടികയിൽ ചേർത്ത് ട്രംപ്

വാഷിങ്ടൻ : ക്യൂബയെ വീണ്ടും ഭീകരരാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി ഡോണള്‍ഡ് ട്രംപ് സര്‍ക്കാര്‍. പാശ്ചാത്യലോകത്ത് ഭീകരതയെ പിന്തുണയ്ക്കുകയാണ് ക്യൂബയെന്നും ഇത് അവസാനിപ്പിക്കാന്‍ തയാറാവണമെന്നും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പൊംപെയോ പറഞ്ഞു. കാസ്ട്രോ ഭരണകൂടം തങ്ങളുടെ ജനങ്ങളെ അടിച്ചമർത്താൻ ഉപയോഗിക്കുന്ന വിഭവങ്ങൾ നിഷേധിക്കുന്നതിലും വെനസ്വേലയിലും പടിഞ്ഞാറൻ അർദ്ധഗോളത്തിലും ക്യൂബൻ സർക്കാരിന്റെ മോശം ഇടപെടലിനെ പ്രതിരോധിക്കുന്നതിലും ട്രംപ് സർക്കാർ തുടക്കം മുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നു.

അതിനാൽ രാജ്യാന്തര ഭീകരതയ്ക്കുള്ള പിന്തുണയും യുഎസ്സിനെ അട്ടിമറിക്കുന്നതും ക്യൂബ അവസാനിപ്പിക്കണമെന്നും പോംപിയോ പ്രസ്താവനയിൽ അറിയിച്ചു. ഭീകര സംഘടനകൾക്ക് ക്യൂബ നിരന്തരം സഹായം നൽകുന്നുവെന്നാണ് യുഎസ് വാദം.

Top