മഴത്തുള്ളികൾ പൊഴിഞ്ഞീടുമീ വിദേശ വഴി… നനഞ്ഞോടി നിൻ കുടകീഴിൽ ഞാൻ!

ഴയത് ഒരു കുടകീഴിൽ ഇണകുരുവികളായി നടക്കുമ്പോൾ പാടാൻ പറ്റിയ അസ്സൽ പാട്ടാണ് ഇത്. മഴ തുള്ളികൾ പൊഴിഞ്ഞീടുമീ നാടൻ വഴി… എന്നാൽ സംഭവം നടക്കുന്നത് വിദേശത്തായതുകൊണ്ട്‌ ഇതിൽ ഒരു അൽപ്പം മാറ്റം വരുത്തിയതിന് രാജീവ് ആലുങ്കൽ ക്ഷമിക്കും എന്ന് കരുതാം. പറഞ്ഞു വരുന്നത്, രണ്ട് ദമ്പതികൾക്കിടയിലെ അവിസ്മരണീയ മുഹൂർത്തങ്ങളാണ് കേട്ടോ.

യു. എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഭാര്യ മെലീനാ ട്രംപിൻറെയും പിന്നെ ബ്രിട്ടീഷ് ഇളം തലമുറക്കാരനായ ഹാരി രാജകുമാരന്റെയും, അദ്ദേഹത്തിന്റെ ഭാര്യ മേഗൻ മാർക്കിളിന്റെയും കഥയാണ്. ഇവർ തമ്മിൽ എന്താണ് ബന്ധം എന്ന് ആലോചിക്കുന്നുണ്ടാവും അല്ലെ. ബന്ധമുണ്ട്, ഒരു കുട ബന്ധം! ഇൻറർനെറ്റിൽ ചർച്ചയായിരിക്കുകയാണ് ഇരുവരും തമ്മിലുള്ള സാമ്യങ്ങളും വൈരുധ്യങ്ങളും.

ഒരു വിഡിയോയിൽ ട്രംപ് ഭാര്യയ്ക്ക് ഒപ്പം വൈറ്റ് ഹൗസിന് മുമ്പിൽ നിൽക്കുന്നതായി കാണാം. ട്രംപിന്റെ കൈയ്യിൽ കുടയുമുണ്ട്. ചെറിയ തോതിൽ മഴചാറ്റൽ ഉണ്ട്. എന്നാൽ ട്രംപ് ഭാര്യ മെലീനാ എത്തിയപ്പോള്‍ അവരെ നനയ്ക്കാതെ നിർത്താനോ മറ്റോ ഒന്നും ശ്രമിക്കുന്നില്ല.

മറ്റൊരു വീഡിയോയിൽ ഹാരി രാജകുമാരനെയും ഭാര്യ മേഗനെയും കാണാം. ഓസ്‌ട്രേലിയയിലെ വിക്ടോറിയ പാർക്കിലാണ് ഇരുവരും. കനത്ത മഴയിൽ ഹാരി രാജകുമാരൻ പ്രസംഗിക്കുമ്പോൾ അദ്ദേഹത്തിന് കുട പിടിച്ചു നൽകി മഴ നനയ്ക്കാതെ ശ്രദ്ധിക്കുന്ന ഭാര്യ മേഗനെ കാണാം.

വീഡിയോകൾ രണ്ടും അവിചാരിതമായി സംഭവിച്ചതാണെങ്കിലും ഇതിലെ നിരസിക്കാൻ കഴിയാത്ത സാമ്യതകളും നർമ്മവും തന്നെയാണ് ഇതിനെ വൈറൽ ആക്കിയത്.

Top