ട്രംപ് അനുകൂല റാലിയില്‍ പൊലീസ് ഉദ്യോഗസ്ഥരും പങ്കെടുത്തു; ചിത്രങ്ങള്‍ പുറത്ത്

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ഡൊണാള്‍ഡ് ട്രംപ് അനുകൂല റാലിയില്‍ പൊലീസുകാരും പങ്കെടുത്തിരുന്നതായി കണ്ടെത്തല്‍. പുതിയതായി പോലീസ് സേനയില്‍ പ്രവേശിച്ച 30 പൊലീസ് ഉദ്യോഗസ്ഥരാണ് വാഷിംഗ്ടണില്‍ കഴിഞ്ഞ ആഴ്ച നടന്ന റാലിയില്‍ പങ്കെടുത്തത്.

വലുതും ചെറുതുമായ വകുപ്പുകളില്‍ നിന്നുള്ളവരാണ് ഉദ്യോഗസ്ഥര്‍. രാജ്യത്തെ എട്ടാമത്തെ വലിയ വകുപ്പായ ഹ്യൂസ്റ്റണില്‍ നിന്നുള്ള മുതിര്‍ന്ന ഒരു ഓഫീസറും പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയിരുന്നു. റോക്കി മൌണ്ടിലെയും ഫിലാഡല്‍ഫിയയിലെയും ഒരു കൂട്ടം ഉദ്യോഗസ്ഥരും പ്രതിഷേധ റാലിയില്‍ അണിനിരന്നിരുന്നു.

ട്രംപ് അനുകൂലികള്‍ നടത്തിയ കലാപത്തില്‍ അഞ്ച് പേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ക്യാപിറ്റല്‍ പൊലീസ് ഓഫീസര്‍ ബ്രയാന്‍ സിക്‌നിക്, ട്രംപ് അനുകൂലിയായ അഷ്ലി ബാബിറ്റ് എന്നിവരെയാണ് ക്യാപിറ്റോളിനുള്ളില്‍ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ ഒരു ഉദ്യോഗസ്ഥന്‍ വെടിവച്ചുകൊലപ്പെടുത്തിയത്. ഫെഡറല്‍ കുറ്റങ്ങള്‍ ചുമത്തുമെന്ന് വ്യക്തമായതിനെ തുടര്‍ന്ന് ഹ്യൂസ്റ്റണ്‍ പൊലീസ് ഓഫീസര്‍ താം ഫാം രാജിവെച്ചതായി ഹ്യൂസ്റ്റണ്‍ ചീഫ് ആര്‍ട്ട് അസെവെഡോ ട്വീറ്റില്‍ അറിയിച്ചിരുന്നു.

കലാപത്തിനിടെ മറ്റ് ട്രംപ് അനുകൂല തീവ്രവാദികള്‍ക്കൊപ്പം ഫാം, ട്രംപ് അനുകൂല പതാക കൈവശം വച്ചിരിക്കുന്ന കാപ്പിറ്റോളിനുള്ളില്‍ നിന്നുള്ള ഫോട്ടോകള്‍ പുറത്തുവന്നു. ഈ സംഭവത്തില്‍ ഫെഡറല്‍ പ്രോസിക്യൂട്ടര്‍മാര്‍ അന്വേഷണവും നടത്തിവരികയാണ്. ഇതിനിടെയാണ് പൊലീസ് ഉദ്യോഗസ്ഥന്റെ രാജി.

Top