ട്രംപ് പ്രസിഡന്റ് സ്ഥാനത്തിരുന്ന് റിയാലിറ്റി ഷോ കളിക്കുന്നു; ഒബാമ

വാഷിംഗ്ടണ്‍ ഡിസി: അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. അമേരിക്കന്‍ പ്രസിഡന്റ് പദവിയില്‍ തുടരാന്‍ ട്രംപ് അയോഗ്യനാണ്. രാജ്യത്തെ ജനാധിപത്യത്തിന്റെ നിലനില്‍പ്പ് ഉറപ്പാക്കാന്‍ ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡന് വോട്ടു ചെയ്യേണ്ടത് ആവശ്യമാണെന്നും ഒബാമ പറഞ്ഞു.

തന്റെ ജോലിയില്‍ ഏര്‍പ്പെടാന്‍ ട്രംപിന് താല്‍പ്പര്യമില്ല. സ്വന്തം കാര്യവും സുഹൃത്തുക്കളെ സഹായിക്കുന്നതിനുമല്ലാതെ മറ്റൊന്നും ചെയ്യാന്‍ അദ്ദേഹം ഇഷ്ടപ്പെടുന്നുമില്ല. ജനങ്ങളുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ പ്രസിഡന്റ് സ്ഥാനത്തിരുന്ന് റിയാലിറ്റി ഷോ കളിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്നും ഒബാമ വിമര്‍ശിച്ചു.

Top