എച്ച്1ബി ഉള്‍പ്പെടെ എല്ലാ തൊഴില്‍ വീസകളും സസ്‌പെന്‍ഡ് ചെയ്യാനൊരുങ്ങി ട്രംപ്

വാഷിങ്ടന്‍: കോവിഡ് മഹാമാരിയെ തുടര്‍ന്ന് യുഎസില്‍ തൊഴിലില്ലായ്മ വര്‍ധിച്ചതിനാല്‍ എച്ച്1ബി ഉള്‍പ്പെടെ എല്ലാ തൊഴില്‍ വീസകളും സസ്‌പെന്‍ഡ് ചെയ്യാനൊരുങ്ങി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഒക്ടോബര്‍ ഒന്നിന് ആരംഭിക്കുന്ന യുഎസിലെ പുതിയ സാമ്പത്തിക വര്‍ഷം മുതല്‍ ഇതു നടപ്പിലായേക്കും എന്നാണ് സൂചന.

ഇപ്പോള്‍ യുഎസിലുള്ളവരെ ഈ തീരുമാനം ബാധിക്കാനിടയില്ല. എന്നാല്‍ രാജ്യത്തിനു പുറത്തു ജോലി ചെയ്യുന്ന എച്ച്1ബി വീസയുള്ളവര്‍ക്കു തിരികെവരാന്‍ സസ്‌പെന്‍ഷന്‍ പിന്‍വലിക്കുന്നതുവരെ കാത്തിരിക്കേണ്ടിവരും. യുഎസ് കമ്പനികള്‍ വിദഗ്ധ തൊഴില്‍ മേഖലകളില്‍ വിദേശത്തുനിന്നുള്ളവരെ ജോലിക്കെടുക്കുന്നത് എച്ച്1ബി വീസ സൗകര്യം ഉപയോഗിച്ചാണ് ഇന്ത്യയില്‍ നിന്നുള്ള ആയിരക്കണക്കിന് ഐടി പ്രഫഷനലുകള്‍ക്ക് ഇതിന്റെ ഗുണം ലഭിച്ചു. ഇതു മരവിപ്പിച്ചാല്‍ യുഎസിലെ ഐടി കമ്പനികളുടെ പ്രവര്‍ത്തനത്തെ ബാധിച്ചേക്കുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

Top