ഇറാന്റെ ആണവ കേന്ദ്രം ആക്രമിക്കാന്‍ ട്രംപ് പദ്ധതിയിട്ടെന്ന്

വാഷിംഗ്ണ്‍: ഇറാന്റെ പ്രധാന ആണവകേന്ദ്രം ആക്രമിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പദ്ധതിയിട്ടതായി റിപ്പോര്‍ട്ട്. ഇറാന്റെ പ്രധാന ആണവകേന്ദ്രം ആക്രമിക്കുന്നതിനുള്ള സാധ്യതകള്‍ ട്രംപ് കഴിഞ്ഞ ആഴ്ച തേടിയിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം ഈ നാടകീയമായ പദ്ധതി പിന്നീട് വേണ്ടെന്നുവയ്ക്കുകയായിരുന്നുവെന്നും പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ദേശീയ സുരക്ഷാ ഉന്നതര്‍ പങ്കെടുത്ത യോഗത്തിലാണ് ട്രംപ് ഇത്തരത്തിലൊരു ആവശ്യം മുന്നോട്ടുവച്ചത്. വിശാലമായ സംഘര്‍ഷത്തിന്റെ അപകട സാധ്യത ചൂണ്ടിക്കാട്ടി ആക്രമണത്തിന് മുതിരരുതെന്ന് ഉപദേശകര്‍ ട്രംപിനെ പ്രേരിപ്പിച്ചുവെന്നാണ് വിവരം.

Top