പലസ്തീന്‍ ഇസ്രായേല്‍ സമാധാന പദ്ധതി പ്രഖ്യാപിച്ച് ട്രംപ്!

വാഷിംങ്ടണ്‍: പാലസ്തീന്‍ രാഷ്ട്ര രൂപീകരണമെന്ന നിര്‍ദേശം മുന്നോട്ട് വച്ച് പലസ്തീന്‍ ഇസ്രായേല്‍ സമാധാന പദ്ധതി പ്രഖ്യാപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്.

അമേരിക്കന്‍ സന്ദര്‍ശനത്തിനെത്തിയ ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹുവിനൊപ്പമാണ് ട്രംപ് സമാധാന പദ്ധതി പ്രഖ്യാപിച്ചത്. ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേം തുടരുമെന്നും ട്രംപ് പ്രഖ്യാപിച്ചു. ഒപ്പം തന്നെ കിഴക്കന്‍ ജറുസലേമില്‍ പലസ്തീന് ഒരു തലസ്ഥാനമൊരുക്കും.

വിശദാംശങ്ങള്‍ വെളിപ്പെടുത്താത്ത പതിവുരീതിയില്‍ത്തന്നെയാണ് സമാധാന നിര്‍ദേശങ്ങളുടെ പ്രഖ്യാപനം. പലസ്തീന്റെ തലസ്ഥാനത്ത് അമേരിക്ക എംബസി തുറക്കുമെന്നും ട്രംപ് അറിയിച്ചു. വെസ്റ്റ്ബാങ്കിലെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നാലുവര്‍ഷത്തേക്ക് നിര്‍ത്തിവെക്കണമെന്ന് ട്രംപ് ഇസ്രയേലിനോട് അവശ്യപ്പെട്ടു. ഇസ്രായേലിനെ ജൂതരാഷ്ട്രമായി പലസ്തീന്‍ അംഗീകരിക്കണം എന്നതാണ് ഇസ്രയേലിന്റെ പ്രധാന ആവശ്യം. പലസ്തീനില്‍ നിന്ന് ഇസ്രയേല്‍ സൈന്യത്തെ പിന്‍വലിക്കണമെന്നതും നിര്‍ദ്ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.

Top