trump on nort koria

വാഷിംഗ്ടണ്‍: ഉത്തരകൊറിയുടെ ആണവപദ്ധതികള്‍ക്കെതിരേ ചൈന കര്‍ശന നിലപാടു സ്വീകരിക്കാന്‍ തയ്യാറായില്ലെങ്കില്‍ ഒറ്റയ്ക്ക് പോരാടുമെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.

ചൈന സഹായിച്ചാലും ഇല്ലെങ്കിലും ഉത്തരകൊറിയയെ നിലയ്ക്കുനിര്‍ത്താന്‍ യുഎസിന് കഴിയുമെന്ന് ഫിനാഷ്യല്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പറഞ്ഞു. ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിംഗ് അടുത്ത മാസം യുഎസ് സന്ദര്‍ശിക്കാനിരിക്കെയാണ് ട്രംപിന്റെ പ്രതികരണം.

ചൈനയ്ക്ക് അമേരിക്കയെ സഹായിക്കുകയോ സഹായിക്കാതിരിക്കുകയോ ചെയ്യാം, സഹായിക്കുകയാണെങ്കില്‍ അത് ചൈനക്ക് നല്ലതാണ്, മറിച്ചാണ് നിലപാടെങ്കില്‍ അത് ആര്‍ക്കും ഗുണം ചെയ്യില്ല. അമേരിക്ക സന്ദര്‍ശിക്കുന്ന ചൈനീസ് പ്രസിഡന്റ് ഷീ ജിന്‍ പിങ്ങുമായി വിഷയം സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു.

ഉത്തരകൊറിയയുടെ ആണവ പരീക്ഷണങ്ങള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് ചൈനയാണെന്ന് നേരത്തെ ട്രംപ് ആരോപിച്ചിരുന്നു. ഈ മാസം അഞ്ചിനാണ് രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണ് ചൈനീസ് പ്രസിഡന്റ് അമേരിക്കയിലെത്തുന്നത്. ഫ്‌ളോറിഡയില്‍ വെച്ച് ഷീ ജിന്‍പിങ് ട്രംപുമായി കൂടിക്കാഴ്ച നടത്തും.

അമേരിക്കയ്ക്ക് ഗുണം ഇല്ലാത്ത ചൈനയുമായുള്ള സാമ്പത്തിക കരാറുകള്‍ തുടരില്ലെന്ന ട്രംപ് നിലപാടെടുത്ത സാഹചര്യത്തില്‍ കൂടിക്കാഴ്ച സങ്കീര്‍ണമാകുമെന്നാണ് കരുതപ്പെടുന്നത്.

Top