സൗദി അറേബ്യയുമായി ഉള്ള കരാർ മുടക്കുന്നതിന് എതിരെ പ്രതികരിച്ച് ട്രംപ്

വാഷിങ്ടൺ: സൗദി അറേബ്യയുമായി ഉള്ള കരാർ റദ്ദാക്കുന്നതിന് താൻ എതിരാണെന്ന് യു. എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സൗദി അറേബ്യയുമായി ഉള്ള 110 മില്യൺ ഡോളറിന്റെ കരാർ സംബന്ധിച്ച് തന്റെ അഭിപ്രായം രേഖപ്പെടുത്തുകയായിരുന്നു ട്രംപ്.

അമേരിക്കയുടെ സമ്പത് വ്യസ്ഥയെയും തൊഴിൽ അവസരങ്ങളെയും ഒക്കെ ഇത് ബാധിക്കും എന്നാണ് ട്രംപ് പറഞ്ഞത്. തുർക്കി മാധ്യമ പ്രവർത്തകനായ ജമാൽ ഖാഷോഗ്ഗിയുടെ തിരോധാനവും തുടർന്നുള്ള പ്രശ്നങ്ങളുടെയും പേരിൽ സൗദിക്ക് എതിരായി നടപടികൾ സ്വീകരിക്കണം എന്ന് മാധ്യമങ്ങളും കോൺഗ്രസ്സും ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് കരാർ വേണ്ടെന്ന് വെച്ചു. സൗദിയുടെ കരാർ ഇതിന്റെ പേരിൽ മാറ്റി വെയ്ക്കാൻ കഴിയില്ല എന്നാണ് ട്രംപ് പറയുന്നത്. ‘ദി വാഷിംഗ്ടൺ പോസ്റ്റിനായി പ്രവർത്തിച്ചിരുന്ന ഖാഷോഗ്ഗിയുടെ തിരോധാനം വലിയ അനിശ്ചിതത്വത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. മാധ്യമ പ്രവർത്തകനെ സൗദി അധികൃതർ ഇസ്തംബൂളിലെ സൗദി കോൺസുലേറ്റിൽ വെച്ച് കൊലപ്പെടുത്തിയിട്ടുണ്ടാവും എന്നും അവസാനമായി ഖാഷോഗ്ഗിയെ അവിടെ വെച്ചാണ് കണ്ടത് എന്നും വലിയ ദുരൂഹതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

താൻ സൗദി അറേബ്യൻ രാജാവ് സൽമാനുമായി ഫോണിൽ ബന്ധപ്പെടും എന്നും, എന്താണ് സംഭവിക്കുന്നത് എന്ന് അദ്ദേഹത്തോട് ചോദിച്ചു അറിയേണ്ടത് അനിവാര്യമാണെന്നും ട്രംപ് പറഞ്ഞു. സൗദിയുമായി ഉള്ള കരാർ റദ്ദാക്കുന്നത് ശുദ്ധ മണ്ടത്തരം ആയിരിക്കും എന്നും ട്രംപ് കൂട്ടി ചേർത്തു. 110 ബില്യൺ ഡോളറിന്റെ ആയുധ കരാർ കൂടാതെ, സൗദി യു. എസ് കമ്പനികളിൽ 450 ബില്യൺ ഡോളർ നിക്ഷേപിക്കാൻ തയ്യാറാണ് എന്ന് ധാരണ ആയിരുന്നു. ഇതെല്ലം റദ്ദാക്കുന്നത് അമേരിക്കയെ ചിന്തിക്കാൻ കഴിയുന്നതിലും അധികം പ്രതിസന്ധിയിലേക്ക് നയിക്കുമെന്നും ട്രംപ് ഓർമ്മപ്പെടുത്തി.

Top