സ്ത്രീവിരുദ്ധ പരാമർശം; ട്രംപ് നാമനിർദേശം ചെയ്ത ഇന്ത്യൻ വംശജക്കെതിരെ രൂക്ഷ വിമർശനം

വാഷിങ്ടൺ ഡിസി: ഡൊണൾ‍ഡ് ട്രംപ് ജഡ്ജിയായി നാമനിർദേശം ചെയ്ത ഇന്ത്യൻ വംശജക്കെതിരെ വിമർശനം രൂക്ഷം. വാഷിങ്ടൺ ഡിസിയിലെ അപ്പീൽ കോടതി ജഡ്ജിയായി നിയമിക്കാനിരുന്ന പ്രമുഖ ഇന്ത്യൻ–അമേരിക്കൻ അഭിഭാഷക നിയോമി റാവു (45) വിനെനെതിരെയാണ് വിമർശനം ഉയർന്നിരിക്കുന്നത്. 20 വർഷങ്ങൾക്ക് മുമ്പ് നിയോമി എഴുതിയൊരു കുറിപ്പിനെ അടിസ്ഥാനമാക്കിയാണ് വിമർശനങ്ങൾ ഉയർന്നിരിക്കുന്നത്.

‘ബലാത്സംഗം തടയുന്നതിന് സ്ത്രീകൾ അവരുടെ പെരുമാറ്റം മാറ്റണം’ എന്ന് നിർദ്ദേശിക്കുന്നതായിരുന്നു കുറിപ്പ്. നിയോമി സർവകലാശാലയിൽ പഠിക്കുന്ന കാലത്താണ് കുറിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.’ഷെയ്ഡ്സ് ഓഫ് ഗ്രേ’ എന്ന തലക്കെട്ടോടു കൂടി 1994ലാണ് നിയോമി കുറിപ്പ് പുറത്തിറക്കയത്.

സംഭവം വിവാദമായതിനെ തുടർന്ന് കുറിപ്പിൽ ഉപയോഗിച്ച ഭാഷയിൽ‌ ഖേദം പ്രകടിപ്പിക്കുന്നതായി അറിയിച്ച് നിയോമി രംഗത്തെത്തിയിരുന്നു. കോളേജിലെ ഗവേഷണ കാലത്ത് 20 വർഷങ്ങൾക്ക് മുമ്പാണ് കുറിപ്പ് എഴുതിയത്.

മദ്യ ലഹരിയിൽ ചെയ്യുന്ന എല്ലാ പ്രവൃത്തികൾക്കും ഞാൻ തന്നെയായിരിക്കും ഉത്തരവാദി. എന്നാൽ ഒരു പുരുഷൻ മദ്യ ലഹരിയിലുള്ള പെൺകുട്ടിയെ ബലാത്സംഗം ചെയ്താൽ അയാൾക്ക് ഉറപ്പായും ശിക്ഷ നൽകണം. അതേസമയം, ഒരു ബലാത്സംഗം ഒഴിവാക്കാനുള്ള ഏറ്റവും ഉചിതമായ മാർഗ്ഗം സംയമനം പാലിക്കുക എന്നതാണെന്നും നവോമി കൂട്ടിച്ചേർത്തു.

ബലാത്സംഗം ഒരു കുറ്റകൃത്യമാണെന്നും, ബലാത്സംഗത്തെ അതിജീവിച്ച പെൺകുട്ടിയെ ആരുംതന്നെ കുറ്റപ്പെടുത്തരുതെന്നുമാണ് താൻ കുറിപ്പിലൂടെ പറയാൻ ശ്രമിച്ചതെന്നും നവോമി പറയുന്നു.

Top