Trump nominates Neil Gorsuch for Supreme Court

വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് കൊളറാഡോ ഫെഡറല്‍ അപ്പീല്‍ കോടതി ജഡ്ജ് നെയ്ല്‍ ഗോര്‍സചിനെ യു.എസ് സുപ്രീംകോടതി ജഡ്ജിയായി നാമനിര്‍ദേശം ചെയ്തു. 49 കാരനായ നെയ്‌ലിനെ അന്തരിച്ച ജസ്റ്റീസ് അന്റോണിന്‍ സ്‌കാലിയയുടെ ഒഴിവിലേക്ക് പരിഗണിക്കുന്നതായി സെനറ്റ് സ്ഥിരീകരിക്കുകയും ചെയ്തു.

ജഡ്ജ് ഗോര്‍സച് പ്രതിഭാശാലിയും നിയമത്തില്‍ അഗാധമായ പരിജ്ഞാനവുമുള്ളയാളാണെന്ന് ട്രംപ് പറഞ്ഞു. നിയമത്തില്‍ പറഞ്ഞിരിക്കുന്നതനുസരിച്ച് ഭരണഘടന നിര്‍വചിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധതയും അദ്ദേഹത്തിനുണ്ടെന്ന് ട്രംപ് വ്യക്തമാക്കി. ചൊവ്വാഴ്ച വൈകുന്നേരം വൈറ്റ് ഹാസില്‍ നടന്ന പ്രധാന അഭിസംബോധനയിലാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.

ട്രംപിന്റെ പ്രഖ്യാപനത്തെ തുടര്‍ന്ന് സുപ്രീംകോടതിക്ക് പുറത്ത് പ്രതിഷേധമുയര്‍ന്നു. തനിക്ക് ലഭിച്ച ബഹുമതിയാണിതെന്നായിരുന്നു ട്രംപിന്റെ നോമിനേഷന്‍ സ്വീകരിച്ചശേഷം ജഡ്ജ് ഗോര്‍സചിന്റെ പ്രതികരണം. 21 പേരുടെ പട്ടികയില്‍ നിന്നാണ് ട്രംപ് ഗോര്‍സചിനെ തെരഞ്ഞെടുത്തത്.

നോമിനിയെക്കുറിച്ച് ‘സംശയങ്ങളുണ്ടെന്ന്’ അപ്പര്‍ ചേംബറിലെ ഡെമോക്രാറ്റിക് ലീഡര്‍ നേരത്തെ പറഞ്ഞിരുന്നു.

ഗര്‍ഭഛിദ്രം, തോക്ക് നിയന്ത്രണം തുടങ്ങി നിര്‍ണായകമായ പല വിഷയങ്ങളിലും അവസാന വാക്ക് യുഎസ് കോടതിയുടേതായിരിക്കും.

Top