ട്രംപിനെതിരെ വ്യത്യസ്തമായ പ്രതിഷേധം; എഡിറ്റോറിയല്‍ ക്യാമ്പയിനുമായി രംഗത്ത്

വാഷിംങ്ടണ്‍: ട്രംപിന്റെ മാധ്യമ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് നൂറോളം അമേരിക്കന്‍ പത്രങ്ങള്‍ എഡിറ്റോറിയല്‍ ക്യാമ്പയിനുമായി രംഗത്ത്. ആഗസ്റ്റ് 16 നാണ് അമേരിക്കയിലെ നൂറിലധികം വരുന്ന പത്ര മാധ്യമങ്ങള്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മാധ്യമ വിരുദ്ധ നടപടിയില്‍ പ്രതിഷേധിച്ച് എഡിറ്റോറിയലുകളെഴുതുന്നതെന്ന് ബോസ്റ്റണ്‍ ഗ്ലോബ് എഡിറ്റോറിയല്‍ പേജ് എഡിറ്റര്‍ മാര്‍ജോരി പ്രിച്ചാര്‍ഡ് അറിയിച്ചു.

4821

‘സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിനെതിരെയുള്ള ട്രംപിന്റെ വൃത്തികെട്ട യുദ്ധം അവസാനിപ്പിക്കുക’ എന്നതാണ് ക്യാമ്പയിന്റെ ആശയം. അമേരിക്കയിലെ മുന്‍നിര പത്രങ്ങളായ ഹൂസ്റ്റണ്‍ ക്രോണിക്കള്‍, മിയാമി ഹെറാള്‍ഡ്, ഡെന്‍വര്‍ പോസ്റ്റ് എന്നിവരെല്ലാം
ക്യാമ്പയിന് അനുകൂലമായി രംഗത്തെത്തിയിട്ടുണ്ട്. ക്യാമ്പയിന് പിന്തുണയുമായി അമേരിക്കന്‍ സൊസൈറ്റി ഓഫ് ന്യൂസ് എഡിറ്റേഴ്‌സും രംഗത്തെത്തിയിട്ടുണ്ട്.

ട്രംപിന് ഇഷ്ടപ്പെടാത്ത മാധ്യമങ്ങളെ ആക്രമിക്കുകയും മാധ്യമപ്രവര്‍ത്തകരെ വ്യാജ വാര്‍ത്ത പരത്തുന്നവര്‍ എന്നാക്ഷേപിക്കുകയും ചെയ്യുന്നത് സ്ഥിരമായിരുന്നു. മാധ്യമങ്ങളെ ‘ജനങ്ങളുടെ ശത്രുക്കള്‍’ എന്ന ട്രംപിന്റെ നിരന്തര ആക്ഷേപത്തെ മുന്‍ യു.എന്‍ മനുഷ്യവകാശ കമ്മീഷണര്‍ സൈദ് റാദ് അല്‍ ഹുസ്സയിന്‍ അപലപിച്ചിരുന്നു.

Top