ഇനി അല്‍പ്പം ബിസിനസ്സാകാം! 3 ബില്ല്യണ്‍ ഡോളര്‍ പ്രതിരോധ കരാറില്‍ ഒപ്പുവെച്ച് ട്രംപും, മോദിയും

ദ്യ ദിവസത്തെ കൊട്ടുംബഹളവും പൂര്‍ത്തിയാക്കി രണ്ട് ദിവസത്തെ ഇന്ത്യന്‍ സന്ദര്‍ശനത്തിന് എത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ചര്‍ച്ചകള്‍ നടത്തി കരാറുകളില്‍ ഒപ്പുവെച്ചു. ന്യൂഡല്‍ഹി ഹൈദരാബാദ് ഹൗസില്‍ വെച്ച് നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സംയുക്ത പ്രസ്താവനയും നടത്തി.

ഹെലികോപ്ടറുകള്‍ ഉള്‍പ്പെടെ 3 ബില്ല്യണ്‍ ഡോളറിന്റെ സൈനിക ഉപകരണങ്ങള്‍ വാങ്ങാനാണ് ഇന്ത്യ ട്രംപുമായി കരാര്‍ ഒപ്പുവെച്ചത്. ‘ലോകത്തിലെ ഏറ്റവും മികച്ച അപ്പാച്ചെ, എംഎച്ച് 60 റോമിയോ ഹെലികോപ്ടറുകളും ഉള്‍പ്പെടെ 3 ബില്ല്യണ്‍ യുഎസ് ഡോളറില്‍ ഏറെ വിലയുള്ള നൂതന അമേരിക്കന്‍ സൈനിക ഉപകരണങ്ങള്‍ വാങ്ങാന്‍ ഒപ്പുവെച്ച് ഇന്ത്യ ഞങ്ങളുമായുള്ള പ്രതിരോധ സഹകരണം വിപുലീകരിക്കുകയാണ്’, ട്രംപ് വ്യക്തമാക്കി.

ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം ഇത്രത്തോളം നല്ല രീതിയില്‍ ഇതുവരെ എത്തിയിട്ടില്ലെന്നും ട്രംപ് കൂട്ടിച്ചേര്‍ത്തു. രണ്ട് ദിവസം നീണ്ട സന്ദര്‍ശനം മികച്ചതായിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി. ‘ഇത് വലിയ ആദരവാണ്. ആ സ്റ്റേഡിയത്തിലുണ്ടായിരുന്നു ഒന്നേകാല്‍ ലക്ഷത്തോളം പേര്‍ എനിക്ക് വേണ്ടിയല്ല, നിങ്ങള്‍ക്കായി വന്നതാണെന്നാണ് ഞാന്‍ കരുതുന്നത്. നിങ്ങളുടെ പേര് ഓരോ തവണ പറയുമ്പോളും ആളുകള്‍ ആര്‍ത്തുവിളിച്ചു. ജനങ്ങള്‍ നിങ്ങളെ സ്‌നേഹിക്കുന്നു’, ട്രംപ് മോദിയോട് പറഞ്ഞു.

യുഎസ്- ഇന്ത്യ സഹകരണത്തിലെ സുപ്രധാന വിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടന്നതായും ട്രംപ് വ്യക്തമാക്കി. പ്രതിരോധം, സുരക്ഷ, ഊര്‍ജ്ജ പങ്കാളിത്തം, വ്യാപാരം, ജനങ്ങള്‍ തമ്മിലുള്ള ബന്ധം എന്നിവയിലെല്ലാം ചര്‍ച്ച നടന്നു, അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു.

Top