Trump, Meeting With Netanyahu, Backs Away From Palestinian State

വാഷിങ്ടന്‍: ഇസ്രയേല്‍-പലസ്തീന്‍ പ്രശ്‌നത്തില്‍ ഇരുരാജ്യങ്ങളും ഒരുമിച്ചുള്ള ദ്വിരാഷ്ട്ര പ്രശ്‌നപരിഹാരത്തിന് യുഎസ് ഇടപെടില്ലെന്ന് ട്രംപ് പറഞ്ഞു.

ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുമായി യുഎസ് പ്രസിഡന്റ് ട്രംപ് വൈറ്റ് ഹൗസില്‍ നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കി.

ട്രംപിന്റെ ക്ഷണം സ്വീകരിച്ച് വൈറ്റ് ഹൗസ് സന്ദര്‍ശിക്കാനെത്തിയതായിരുന്നു ബെഞ്ചമിന്‍ നെതന്യാഹു. ഇരുനേതാക്കളും നടത്തിയ വിശദമായ കൂടികാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങള്‍ക്ക് മുന്നിലാണ് ഇസ്രയേലുമായുള്ള ബന്ധം യുഎസ് ദൃഢമായി നിലനിര്‍ത്തുമെന്ന് ട്രംപ് പറഞ്ഞത്.

ഇസ്രയേലും പലസ്തീനും തമ്മിലുള്ള പ്രശനങ്ങള്‍ ഇരുരാജ്യങ്ങളും പൂര്‍ണമായും അവസാനിപ്പിക്കണമെന്നും ദ്വിരാഷ്ട്ര പ്രശ്‌ന പരിഹാരത്തിന് യുഎസ് ഇനി മുന്‍കൈയ്യെടുക്കില്ലെന്നും ട്രംപ് വ്യക്തമാക്കി.

യുഎസിന്റെ ഏറ്റവും അടുത്ത സഖ്യകക്ഷിയായ ഇസ്രയേലുമായുള്ള ബന്ധം സൈനിക ഇന്റലിജന്‍സ് സുരക്ഷാസഹകരണമേഖലയില്‍ ശക്തമായി തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രസിഡന്റ് ഊന്നിപ്പറഞ്ഞു.

ഒബാമ ഭരണകൂടവുമായി സ്വരച്ചേര്‍ച്ചയില്ലാതിരുന്ന ഇസ്രയേല്‍ സര്‍ക്കാരുമായി, പഴയ അടുപ്പം വീണ്ടെടുക്കുന്നതിനുവേണ്ടിയുള്ള വ്യക്തമായ ഇടപെടലായിരുന്നു ട്രംപിന്റേത്.

യുഎസ് എംബസി ടെല്‍ അവീവില്‍ നിന്ന് ജറുസലമിലേക്കു മാറ്റുന്നതു സംബന്ധിച്ചു തീരുമാനമായില്ല. മധ്യപൂര്‍വദേശത്തെ സുരക്ഷാപ്രശ്‌നങ്ങളും ഇരുനേതാക്കളും ചര്‍ച്ചചെയ്തു.

Top