ഗോള്‍ഫ് കളിക്കാന്‍ സ്ഥലം വിട്ട് ട്രംപ്; ജി20 ഉച്ചകോടി ഒഴിവാക്കി

വാഷിങ്ടണ്‍: അവസാന ജി20 ഉച്ചകോടി ഒഴിവാക്കി ഗോള്‍ഫ് കളിയില്‍ മുഴുകിയ ഡൊണാള്‍ഡ് ട്രംപിന്റെ ചിത്രങ്ങള്‍ പുറത്ത്. കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ഓണ്‍ലൈന്‍ ആയി ചേരുന്ന പ്രത്യേക ഉച്ചകോടിയില്‍ പങ്കെടുക്കാതെയാണ് ട്രംപ് ഗോള്‍ഫ് കളിക്കാനായി പോയത്.

ശനിയാഴ്ചയും ഞായറാഴ്ചയുമായി നടക്കുന്ന സമ്മളേനത്തില്‍ ട്രംപ് പങ്കെടുക്കുമെന്നാണ് വൈറ്റ് ഹൗസ് നേരത്തെ അറിയിച്ചിരുന്നത്. വെര്‍ച്വല്‍ സമ്മേളനത്തില്‍ സൗദി അറേബ്യയിലെ സല്‍മാന്‍ രാജാവാണ് അധ്യക്ഷത വഹിക്കുന്നത്. രണ്ട് ഡസനോളം ലോക നേതാക്കളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

വെര്‍ച്വല്‍ സമ്മേളനം നടന്നുകൊണ്ടിരുന്ന അതേ സമയത്ത് ട്രംപിനെ ഗോള്‍ഫ് ക്ലബ്ബില്‍ കണ്ടതോടെയാണ് അദ്ദേഹം സമ്മേളത്തില്‍ പങ്കെടുത്തില്ലെന്ന കാര്യം വ്യക്തമായത്. സ്റ്റെര്‍ലിങ്ങിലുള്ള ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബ്ബില്‍ ട്രംപ് കളിക്കുന്ന ചിത്രങ്ങള്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടു.

Top