ട്രംപ്- കിം ഉച്ചകോടി : വന്‍ സുരക്ഷാ നടപടികളുമായി സിംഗപ്പൂര്‍ പൊലീസ്

സിംഗപ്പൂര്‍: ട്രംപ്- കിം ഉച്ചകോടി നടക്കുന്ന മേഖലകളില്‍ വന്‍ സുരക്ഷയൊരുക്കുമെന്ന് സിംഗപ്പൂര്‍ പൊലീസ് അറിയിച്ചു. അമേരിക്കയും കൊറിയയും തമ്മിലുള്ള ഉച്ചകോടി അന്താരാഷ്ട്ര പ്രാധാന്യമുള്ളതാണ്. സുരക്ഷ ഉറപ്പാക്കാന്‍ പൊലീസ്, സുരക്ഷാ ഏജന്‍സികള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ഡയറക്ടര്‍ ഓഫ് ഓപ്പറേഷന്‍സ് സീനിയര്‍ അസിസ്റ്റന്റ് കമ്മീഷണര്‍ (എസ്എസി) ക്വങ് ഹെവെ പറഞ്ഞു.

പൊലീസ്, ഹോം ടീം ഏജന്‍സികള്‍, സിംഗപ്പൂര്‍ സായുധ സേനകള്‍, സഹായ പൊലീസ് സായുധസേനകള്‍ എന്നിവരെ സിംഗപ്പൂരിലെ ഉച്ചകോടി നടക്കുന്ന പല സ്ഥലങ്ങളിലും വിന്യസിക്കപ്പെടും. ഉച്ചകോടിക്ക് ആവശ്യമായ പ്ലാനുകള്‍ വികസിപ്പിക്കാനും സ്ഥാപിക്കാനും രണ്ട് രാജ്യങ്ങളിലേയും സുരക്ഷാ മുന്‍നിര ടീമുകള്‍ക്കൊപ്പം സിംഗപ്പൂര്‍ പൊലീസ് പ്രവര്‍ത്തിക്കുമെന്നും അ്‌ദ്ദേഹം പറഞ്ഞു.

singaore-police-2

സുരക്ഷാ നടപടികളുടെ ഭാഗമായി സിംഗപ്പൂരിന്റെ എല്ലാം ഭാഗങ്ങളിലും കര്‍ശന സുരക്ഷ പ്രതീക്ഷിക്കാമെന്ന് അദ്ദേഹം പറഞ്ഞു. ജനങ്ങള്‍, വാഹനങ്ങള്‍, പാത്രങ്ങള്‍ എന്നിവയെല്ലാം സുരക്ഷയുടെ ഭാഗമായി പരിശോധന നടത്തും.

ട്രാഫിക് മേഖലകളിലെല്ലാം പൊലീസ് പട്രോളിങ് ഉയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടിയുടെയും സിംഗപ്പൂരിന്റെയും സുരക്ഷ ഉറപ്പാക്കാന്‍ പൊതു ജനങ്ങളുടെ പിന്തുണയും സഹകരണവും തേടുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Top