ട്രംപ് – കിം ഉച്ചകോടി: മൈക് പോംപിയോയും കിം യോങ്‌ചോള്‍ കൂടിക്കാഴ്ച നടത്തി

വാഷിംങ്ങ്ടണ്‍: യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും വടക്കന്‍ കൊറിയയിലെ ഭരണകര്‍ത്താക്കളുടെ പാര്‍ട്ടിയുടെ സെന്‍ട്രല്‍ കമ്മിറ്റിയുടെ വൈസ് ചെയര്‍മാനുമായ കിം യോങ്‌ചോളും ഉച്ചകോടി ചര്‍ച്ച ചെയ്യാന്‍ ന്യൂയോര്‍ക്കില്‍ കൂടിക്കാഴ്ച നടത്തി. സിംഗപ്പൂരിലെ കിം-ട്രംപ് ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് ചോള്‍ ന്യൂയോര്‍ക്ക് സന്ദര്‍ശിക്കുന്നത്.ഇരു നേതാക്കളും ചര്‍ച്ച നടത്തുകയും ചെയ്തു.

ഉത്തരകൊറിയയുമായി ഉച്ചകോടി നടത്താന്‍ തയ്യാറാണെന്നും പോംപീം വ്യക്തമാക്കി. കൊറിയയില്‍ നിന്നും അമേരിക്കയില്‍ നിന്നുമുള്ള ഉദ്യോഗസ്ഥര്‍ ഉച്ചകോടി നടത്താന്‍ പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നുമായി ജൂണ്‍ 12നു സിംഗപ്പൂരില്‍ നടത്താന്‍ നിശ്ചയിച്ച ഉച്ചകോടിയില്‍നിന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് പിന്‍മാറിയിരുന്നു.

Top