ട്രംപ്- കിം ആദ്യ കൂടിക്കാഴ്ച ചൊവ്വാഴ്ച രാവിലെ 9 മണിക്ക് നടക്കും

President Trumpwith North Korea's Kim Jong Un

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തര കൊറിയന്‍ നേതാവ് കിം ജോംങ്ങും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ച ജൂണ്‍ 12ന് നടക്കും. സിംഗപ്പൂര്‍ സമയം രാവിലെ 9നാണ് ആദ്യ കൂടിക്കാഴ്ച നടക്കുന്നത്. ഈസ്റ്റ് കോസ്റ്റ് സമയമനുസരിച്ച് രാവിലെ 11 മണിക്കാണെന്നും വൈറ്റ് ഹൌസ് പ്രസ് സെക്രട്ടറി സാറാ സാന്റേഴ്‌സ് വാര്‍ത്താ സമ്മേളനത്തില്‍ വ്യക്തമാക്കി.

സിംഗപ്പൂരിലെ പ്രധാന ദ്വീപായ സെന്റോസയിലെ കാംപെല്ലയിലാണ് കൂടിക്കാഴ്ച നടക്കുന്നത്. ഉച്ചകോടിക്കുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തീയായതായി വൈറ്റ്ഹൗസ് വക്താക്കള്‍ അറിയിച്ചു.

Top