ട്രംപ്- കിം ഉച്ചകോടി: യുഎസ് ഉത്തരകൊറിയ ഉഭയകക്ഷികരാറിന് സാധ്യത

President Trumpwith North Korea's Kim Jong Un

സിംഗപ്പൂര്‍ : യുഎസ്- ഉത്തരകൊറിയ ഉഭയകക്ഷികരാറിന് സാധ്യതയെന്ന് റിപ്പോര്‍ട്ട്. കരാര്‍ ഒപ്പിടുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സൂചന നല്‍കി. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോംഗ് ഉന്നുമായുള്ള രണ്ടാം ഘട്ട കൂടിക്കാഴ്ച മികച്ച രീതിയിലാണ് പുരോഗമിക്കുന്നതെന്ന് ട്രംപ് പറഞ്ഞു.

ഉത്തരകൊറിയയുമായി ഒരു കരാര്‍ ഒപ്പിടുമെന്നും ട്രംപ് പറഞ്ഞതായാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ എന്ത് കരാറാണിതെന്ന് ട്രംപ് പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങള്‍ വ്യക്തമാക്കി.

Top