ബൈഡന്‍ ജയിച്ചാല്‍ ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ലെന്ന് ട്രംപ് ജൂനിയര്‍

വാഷിങ്ടണ്‍: ജോ ബൈഡന് ചൈനയോടാണ് ചായ്‌വ് എന്നും അദ്ദേഹം തിരഞ്ഞെടുക്കപ്പെടുന്നത് ഇന്ത്യയ്ക്ക് ഗുണം ചെയ്യില്ലെന്നും യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ മകന്‍. ചൈന ഉയര്‍ത്തുന്ന ഭീഷണി നാം തിരിച്ചറിയണം.

ബൈഡന്റെ മകന് ചൈന 1.5 ബില്യണ്‍ ഡോളറിന്റെ സഹായം നല്‍കിയിട്ടുണ്ട്. വലിയൊരു വ്യവസായിയാണ് ബൈഡന്‍. അതിനാല്‍ അയാളെ വാങ്ങാമെന്ന് ചൈന കരുതുന്നു. ഇതിനാലാണ് ബൈഡന് ചൈനയോട് മൃദുസമീപനം. അതിനാല്‍ ബൈഡന്‍ തിരഞ്ഞെടുക്കപ്പെടുന്നത് ഇന്ത്യയ്ക്ക് ഗുണകരമാവില്ലെന്നും ട്രംപിന്റെ മകന്‍ പറഞ്ഞു.

വ്യവസായികള്‍ക്കും സ്വതന്ത്ര ചിന്താഗതിയുള്ളവര്‍ക്കും ബൈഡന്റ ഭരണം ഗുണകരമാവില്ല. ചൈന മാത്രമല്ല ഉക്രൈനും റഷ്യയും ബൈഡനെ പിന്തുണയ്ക്കുന്നുണ്ട്. അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തെ എനിക്ക് നന്നായി അറിയാം. പ്രസിഡന്റ് ട്രംപിന്റെ ഏറ്റവും വലിയ റാലി നടന്നത് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടൊപ്പം ഗുജറാത്തിലായിരുന്നുവെന്നും ട്രംപ് ജൂനിയര്‍ പറഞ്ഞു.

Top